പ്രശസ്ത നടി ശരണ്യയെ കുറിച്ചും അവരുടെ രോഗാവസ്ഥയെ കുറിച്ചും നമ്മൾ കുറച്ചു നാൾ മുപ് കേട്ടതാണ്. ട്യൂമര്‍ ബാധിച്ച ശരണ്യയുടെ ഏഴാമത്തെ ശസ്ത്രക്രിയ ആണ് ഈ കഴിഞ്ഞ ജൂണിൽ നടന്നത്. ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ ബാധ സ്ഥിരീകരിക്കുന്നത്. അതിനു ശേഷം ആറു തവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഓരോ വർഷവും ട്യൂമർ തിരിച്ചു വന്നു. സാമ്പത്തികമായി വളരെ മോശമായ അവശതയിൽ എത്തിയ ശരണ്യയെ സഹായിക്കാൻ സുമനസ്സുകൾ രംഗത്ത് വരികയായിരുന്നു. അതിനൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ശരണ്യയുടെ ചികിത്സക്ക് പണം അനുവദിച്ചിരുന്നു. ഇപ്പോഴിതാ അങ്ങനെ അനുവദിച്ച പണത്തിൽ നിന്ന് ഒരു തുക തിരിച്ചു പ്രളയ ദുരിതാശ്വാസത്തിനായുള്ള മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് തിരിച്ചു നിക്ഷേപിച്ചു കൊണ്ട് ശ്രദ്ധ നേടുകയാണ് ഈ നടി.
സംഗീത സംവിധായകൻ ബിജിപാൽ, സംവിധായകൻ ആഷിക് അബു, ടോവിനോ തോമസ് എന്നിവർ പങ്കെടുത്തു മുന്നോട്ടു കൊണ്ട് പോയ സോഷ്യൽ മീഡിയ ചലഞ്ച് തന്നെയാണ് ശരണ്യയും ഏറ്റെടുത്തു മുന്നോട്ടു കൊണ്ട് പോകുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ പണം സമാഹരിക്കാൻ സിനിമാ ലോകത്തു നിന്നും ആരംഭിച്ച സോഷ്യൽ മീഡിയ ചലഞ്ച് ആണിത്. ഏതായാലും രോഗാവസ്ഥയിൽ കഴിയുമ്പോഴും ചികിത്സക്കുള്ള പണത്തിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിച്ച ശരണ്യയുടെ നല്ല മനസ്സിനെ നിറഞ്ഞ കയ്യടികളോടെയാണ് ഏവരും സ്വീകരിക്കുന്നത്. ശരണ്യയുടെ ഈ പ്രവർത്തി കൂടുതൽ പേർക്ക് പ്രചോദനം ആവും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഏഴാമത്തെ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിൽ ആണ് ശരണ്യ ഇപ്പോൾ.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്‌ത ഈ…
This website uses cookies.