പ്രശസ്ത മലയാള നടിയായ ഷംന കാസിം എന്ന പൂർണ്ണ മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ ചിത്രങ്ങളിലും അഭിനയിച്ചു പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ്. ഇപ്പോഴിതാ ഈ നായികാ താരം വിവാഹിതയാകാൻ പോവുകയാണ്. ഷംന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ ഈ വിവരം ആരാധകരെ അറിയിച്ചത്. അതോടൊപ്പം തന്റെ ഭാവി വരനൊപ്പമുള്ള ചിത്രങ്ങളും ഷംന പങ്കു വെച്ചിട്ടുണ്ട്. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ വരൻ. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു. അതിന്റെ ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് ഷംന കുറിച്ചത്, ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നാണ്. കണ്ണൂർ സ്വദേശിയായ ഷംന കാസിം, ഏറ്റവുമാദ്യം നൃത്തസംബന്ധമായ റിയാലിറ്റി ഷോയിലൂടെയാണ് വലിയ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.
2004 ഇൽ മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം മലയാള സിനിമയിലരങ്ങേറ്റം കുറിച്ചത്. ശേഷം നായികാ വേഷത്തിലും അല്ലാതെയും ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ച ഈ താരം വൈകാതെ തന്നെ തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടി. അന്യ ഭാഷകളിൽ ഗ്ലാമർ വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുള്ള ഈ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ തെലുങ്കിൽ വന്ന ബാക് ഡോർ, ജോസഫ് സിനിമയുടെ തമിഴ് റീമേക്കായ വിസിതിരൻ എന്നിവയാണ്. കഴിഞ്ഞ ഡിസംബറിൽ റിലീസ് ചെയ്തു വമ്പൻ ഹിറ്റായ ബാലയ്യ ചിത്രം അഖണ്ടയിലും ഷംന ശ്രദ്ധിക്കപ്പെട്ട വേഷമാണ് ചെയ്തത്. പടം പേസും , പിസാസ് 2 , അമ്മായി, എന്നീ തമിഴ് ചിത്രങ്ങളും തെലുഗിലോ നാക്കു നാച്ചണി പാദം പ്രേമ, എന്നീ തെലുങ്കു ചിത്രവും വൃത്തം എന്ന മലയാള ചിത്രവുമാണ് ഷംന അഭിനയിച്ചു ഇനി പുറത്തു വരാനുള്ള പ്രൊജെക്ടുകൾ.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.