ഏഴാമതും ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയക്കു വിധേയയാവാൻ ഒരുങ്ങുകയാണ് പ്രശസ്ത സീരിയൽ- സിനിമാ നടി ശരണ്യ ശശി. ഏകദേശം ആറു വര്‍ഷം മുമ്പാണ് ശരണ്യയ്ക്ക് ആദ്യമായി ബ്രെയിന്‍ ട്യൂമര്‍ വരുന്നതും വിദഗ്ധ ചികിത്സ തേടുന്നതും, അതിനു ശേഷം തന്റെ ആരോഗ്യ നില മെച്ചപ്പെട്ട വിവരം ശരണ്യ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും രോഗം ശരണ്യയെ പിടികൂടിയെന്നും അവരുടെ അവസ്ഥ ദയനീയമാണെന്നും ഉള്ള വിവരം ഏവരെയും അറിയിച്ചിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകനായ സൂരജ് പാലാക്കാരന്‍. ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ശരണ്യയുടെ ദയനീയ അവസ്ഥ പുറത്തു വിട്ടിരിക്കുന്നത്.
ശരണ്യ ശശിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് നടി സീമ ജി. നായരും ആ വീഡിയോയിൽ സംസാരിക്കുന്നുണ്ട്. താരപ്രഭയില്‍ കൂടെ നില്‍ക്കാന്‍ കലാകാരന്‍മാര്‍ക്കൊപ്പം ഒരുപാട് പേര്‍ ഉണ്ടാകും എന്നും എന്നാല്‍ ഒരപകടം വന്നാലോ അസുഖം വന്നാലോ തിരിഞ്ഞുനോക്കാന്‍ പോലും പിന്നീട് ആരും വന്നെന്ന് വരില്ല എന്നും സൂരജ് പറയുന്നു. ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് താൻ വിഡിയോയില്‍ കാണിക്കാത്തതിന്റെ കാരണവും സൂരജ് പറയുന്നുണ്ട്. ശരണ്യയ്ക്ക് ഇപ്പോള്‍ ഓരോ വര്‍ഷവും ട്യൂമര്‍ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തുകയും, ഓരോ തവണയും ആശുപത്രിയില്‍ എത്തി ശസ്ത്രക്രിയ ചെയ്യുകയുമാണ് ചെയ്യുന്നത്. ഏഴ് മാസം മുമ്പാണ് അവസാനമായി ശരണ്യക്കു ശസ്ത്രക്രിയ നടത്തിയത്. ആറാമത് നടത്തിയ ആ ശസ്ത്രക്രിയക്കു ശേഷം ഇപ്പോള്‍ ഏഴാമത്തെ സര്‍ജറിക്കായി ശരണ്യ പോകുകയാണ്. ഇപ്പോള്‍ അവരുടെ അവസ്ഥ കുറച്ചു കൂടി ഗുരുതരമാണ് എന്നും ശരീരത്തിന്റെ ഒരുവശം ഏകദേശം തളര്‍ന്നുപോകുന്ന അവസ്ഥയിലേയ്ക്ക് എത്തിയിരിക്കുന്നു എന്നും വീഡിയോയിൽ പറയുന്നു. കലാരംഗത്തുള്ള മറ്റുള്ളവര്‍ ഓരോ ഓപ്പറേഷനും അവളെ സഹായിച്ചിട്ടുണ്ട് എന്നും അവളായിരുന്നു അവരുടെ കുടുംബത്തിന്റെ അത്താണി എന്നും സീമ ജി. നായര്‍ പറഞ്ഞു. തന്റെ അവസ്‌ഥ മറ്റുള്ളവരെ കാണിച്ച് സഹതാപം പറ്റാന്‍ ആ കുട്ടിക്ക് വിഷമമുണ്ട് എന്നതിനാൽ ആണ് ശരണ്യയുടെ സാന്നിധ്യത്തില്‍ താൻ വീഡിയോ പോസ്റ്റ് ചെയ്യാത്തത് എന്നും സൂരജ് പറയുന്നു. അതുകൊണ്ട് ശര്യണ്യയുടെ അമ്മയുടെ നമ്പറും മറ്റു വിവരങ്ങളും വിഡിയോയില്‍ സൂരജ് ചേർത്തിട്ടുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.