ഡെങ്കി പനി ബാധിച്ചു വളരെ ഗുരുതരാവസ്ഥയിൽ കുറച്ചു നാൾ ഐ സി യുവിൽ ആയിരുന്നു നടിയും നിർമ്മാതാവും ആയ സാന്ദ്ര തോമസ്. അതിനു ശേഷം ഇപ്പോൾ സുഖം പ്രാപിച്ചു വരുന്ന ഈ താരം ഇപ്പോൾ സോഷ്യൽ മീഡിയ ലൈവിലൂടെ മലയാളത്തിലെ വനിതാ സംഘടനയായ ഡബ്ള്യു സി സിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. ആരൊക്കെ ഒപ്പമുണ്ടാകുമെന്നു ബോധ്യമായ നിമിഷങ്ങൾ കൂടിയാണ് കടന്നുപോയതെന്നും സാന്ദ്ര തോമസ് വ്യക്തമാക്കുന്നു. പ്രതീക്ഷിക്കാത്ത ഒരുപാട് പേർ തങ്ങൾക്കു വേണ്ടി പ്രാർഥിച്ചു എന്നും മമ്മൂക്കയെപ്പോലുള്ള ആളുകൾ കൃത്യമായി വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു എന്നും സാന്ദ്ര തോമസ് പറയുന്നു. അതൊക്കെ വളരെ സന്തോഷം നൽകുന്ന കാര്യങ്ങൾ ആണെന്നും സാന്ദ്ര പറഞ്ഞു. എന്നാൽ സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്കുവേണ്ടി വലിയ പ്രസംഗങ്ങൾ നടത്തുന്ന ഡബ്ള്യു സി സി പോലത്തെ സംഘടനകൾ തിരിഞ്ഞു പോലും നോക്കിയില്ല എന്നും സാന്ദ്ര വെളിപ്പെടുത്തി.
എന്നാൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ ഉളള എല്ലാ നിർമാതാക്കളും വിളിച്ച് അന്വേഷിച്ചു എന്നും സാന്ദ്ര കൂട്ടിച്ചേർത്തു. ഇവിടെ എല്ലാ കാര്യങ്ങളും ഇങ്ങനെ തന്നെയാണ് എന്നും സാന്ദ്ര വ്യക്തമാക്കുന്നു. ആ മൂന്ന് പെൺകുട്ടികൾ മരിച്ചപ്പോഴാണ് എല്ലാ സംഘടനകളും കൊടിയുമായി വരുന്നത് എന്നും അല്ലാത്ത സമയത്തു ഇവർ ആരും തിരിഞ്ഞു നോക്കില്ല എന്നും സാന്ദ്ര ആരോപിച്ചു. സാന്ദ്രക്കു ഒപ്പം തന്നെ സാന്ദ്രയുടെ അച്ഛൻ, ‘അമ്മ എന്നിവർക്കും രോഗം പിടിപെട്ടിരുന്നു. കൊതുകു പടർത്തുന്ന രോഗമാണ് ഇതെന്നത് കൊണ്ട് തന്നെ എല്ലാവരും മഴക്കാലത്ത് എങ്കിലും തങ്ങളുടെ വീടും പറമ്പും വൃത്തിയായി സൂക്ഷിക്കുക എന്നും സാന്ദ്ര അഭ്യര്തിക്കുന്നു. താൻ മരണത്തെ മുഖാമുഖം കണ്ട കുറച്ചു നാളുകളായിരുന്നു കഴിഞ്ഞുപോയതെന്നും തക്ക സമയത്ത് ആശുപത്രിയിലെത്തിയതാണ് രക്ഷപെടാൻ കാരണമായതെന്നും അവർ പറയുന്നു.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.