[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആക്ഷൻ സൂപ്പർ സ്റ്റാറിന് മാസ്സ് ജന്മദിന സമ്മാനവുമായി ഒറ്റക്കൊമ്പൻ ടീം..!

മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം അദ്ദേഹം നായകനായി എത്തുന്ന പുതിയ ചിത്രമായ ഒറ്റക്കൊമ്പന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തു വന്നു. അതോടൊപ്പം തന്നെ ഒരിക്കൽ കൂടി ആരാധകരെ ത്രസിപ്പിക്കുന്ന സുരേഷ് ഗോപിയുടെ മാസ്സ് ലുക്കുമായി ഒരു പുതിയ പോസ്റ്റർ കൂടി അവർ പുറത്തു വിട്ടിട്ടുണ്ട്. പതിവുപോലെ തന്നെ നിമിഷങ്ങൾക്കകം ആ പോസ്റ്റർ ആരാധകർക്കിടയിൽ സൂപ്പർ ഹിറ്റായി കഴിയുകയും ചെയ്തു. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പൻ സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ ഇരുന്നൂറ്റിയന്പതാമത്തെ ചിത്രമായി പ്രഖ്യാപിക്കപ്പെട്ട ഈ ചിത്രം രചിച്ചിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്. താൻ ഇതിനു മുൻപ് നിർമ്മിച്ച  പോക്കിരിരാജയും പുലിമുരുകനും പോലെ മാസ്സിനെയും ഫാമിലിയെയും പരിഗണിച്ചുള്ള സിനിമയാണ് ഒറ്റക്കൊമ്പൻ എന്ന് നിർമ്മാതാവായ ടോമിച്ചൻ നേരത്തെ പറഞ്ഞിരുന്നു. ഇതിലെ സുരേഷ് ഗോപിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയതാണ്. 

കടുവക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രം ആയാണ് സുരേഷ് ഗോപി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഷാജി കൈലാസ് ഒരുക്കുന്ന പൃഥ്വിരാജ്  ചിത്രം കടുവയിലെ കഥാപാത്രവുമായുള്ള സാമ്യത്തിന്റെ പുറത്തു വലിയ വിവാദങ്ങൾക്കും ഈ സുരേഷ് ഗോപി ചിത്രം കാരണമായിരുന്നു. ഏതായാലും ഇപ്പോൾ മലയാള സിനിമാ പ്രേക്ഷകരും സുരേഷ് ഗോപി ആരാധകരും ഏറെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ഒറ്റക്കൊമ്പൻ. ഇത് കൂടാതെ ജോഷി ഒരുക്കുന്ന പാപ്പൻ, രാഹുൽ ഒരുക്കുന്ന പേരിടാത്ത ചിത്രം, നിതിൻ രഞ്ജി പണിക്കർ ഒരുക്കുന്ന കാവൽ എന്നിവയാണ് സുരേഷ് ഗോപി നായകനായി എത്തുന്ന മറ്റു മാസ്സ് ത്രില്ലർ ചിത്രങ്ങൾ. മേജർ രവി ഒരുക്കുന്ന ഒരു ചിത്രത്തിലും സുരേഷ് ഗോപി അഭിനയിക്കും എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.