“പൊരിച്ച മീൻ” എന്ന വാക്ക് കൊണ്ട് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ട്രോൾ ചെയ്യപ്പെട്ട വ്യക്തിയാണ് പ്രശസ്ത നടി റിമ കല്ലിങ്കൽ. എന്തുകൊണ്ടാണ് സ്ത്രീപക്ഷ വാദി ആയതെന്ന ചോദ്യത്തിന് ചെറുപ്പത്തിൽ തനിക്കു തരാതെ സഹോദരന് മാത്രം വെച്ചു നീട്ടിയ വീട്ടിലെ മീൻ പൊരിച്ചത് ഒരു ഉദാഹരണം ആയി പറഞ്ഞപ്പോഴാണ് ട്രോളന്മാർ റിമയെ പരിഹാസം കൊണ്ട് മൂടിയത്. മീൻ പൊരിച്ചത് കിട്ടാത്തത് കൊണ്ട് ഫെമിനിച്ചി ആയ റിമ എന്നു പറഞ്ഞായിരുന്നു ട്രോളുകൾ. എന്നാൽ ഇപ്പോൾ റിമ അന്ന് പറഞ്ഞ ആ സംഭവവുമായി സാമ്യമുള്ള ഒരു ബോളിവുഡ് ഷൊർട് ഫിലിം തരംഗമാവുമ്പോൾ അത് പങ്കു വെച്ചു കൊണ്ട് ശ്രദ്ധ നേടുകയാണ് ആഷിക് അബുവും പാർവതിയും ഒപ്പം റിമയും.
ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാന്റെ ഭാര്യ ആയ കിരൺ റാവു ആണ്. 10 സെക്കന്റ് മാത്രം ദൈർഘ്യം ഉള്ള ഈ ഷോര്ട്ട് ഫിലിമിൽ ആണ്കുട്ടിക്കും പെണ്കുട്ടിക്കും വീട്ടിൽ നൽകുന്ന പാലിന്റെ അളവ് കാണിച്ചു കൊണ്ടാണ് പെണ്കുട്ടികള് ചെറുപ്പം മുതലേ വീടുകളിൽ നേരിടുന്ന അസമത്വം കിരൺ റാവു ചൂണ്ടി കാണിക്കുന്നത്.
ഈ ആശയത്തെ പ്രകീർത്തിച്ചു കൊണ്ടാണ് ആമിർ ഖാൻ ഷോർട്ട് ഫിലിം പോസ്റ്റ് ചെയ്തത്. അത് ഷെയർ ചെയ്ത റിമയും ആഷിക് അബുവും പാർവതിയും ഒരിക്കൽ കൂടി റിമ അന്ന് പറഞ്ഞ കാര്യത്തിന്റെ പ്രസക്തി ഏവർക്കും മനസ്സിലാക്കി കൊടുക്കുകയാണ്. ഇപ്പോൾ റിമക്കു പിന്തുണ ആയിട്ടാണ് ഏറെ പേർ കമന്റ് ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്. മീൻ പൊരിച്ചത് എന്ന ക്യാപ്‌ഷൻ ഇട്ടാണ് റിമ ഈ വീഡിയോ ഷെയർ ചെയ്തത്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.