[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലൈവർ ചിത്രത്തിൽ നിന്ന് മെഗാസ്റ്റാർ ചിത്രത്തിലേക്ക്; ഉണ്ടയിലെ വേഷത്തിലൂടെയും ശ്രദ്ധ നേടി ഈശ്വരി റാവു..

ഉണ്ട എന്ന മമ്മൂട്ടി ചിത്രം മികച്ച വിജയം നേടി മുന്നേറുമ്പോൾ അതിലെ ഓരോ അഭിനേതാക്കളും തങ്ങളുടെ മികച്ച പ്രകടനം കൊണ്ട് കൂടി പ്രേക്ഷകരുടെ കയ്യടി വാങ്ങി എടുക്കുകയാണ്. മമ്മൂട്ടിയുടെ എസ് ഐ മണികണ്ഠനും, ലുക്മാൻ, ഷൈൻ ടോം ചാക്കോ , അർജുൻ അശോകൻ, ഭഗവൻ തിവാരി എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടി കഴിഞ്ഞു. അതിനൊപ്പം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ പ്രകടനം ആണ് ലളിത എന്ന കഥാപാത്രം ആയി അഭിനയിച്ച ഈശ്വരി റാവുവും നേടിയത്. എസ് ഐ മണികണ്ഠന്റെ ഭാര്യ ആയി വളരെ ചെറിയ വേഷത്തിൽ ആണ് ഈശ്വരി റാവു എത്തുന്നത് എങ്കിലും മമ്മൂട്ടി കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാക്കാൻ ലളിതയും ആയുള്ള ഫോൺ സംഭാഷണങ്ങൾ ആണ് സഹായിക്കുന്നത്. ആ അർത്ഥത്തിൽ വളരെ നിർണ്ണായകമായ ഒരു കഥാപാത്രം തന്നെയാണ് ഉണ്ടയിലെ ലളിത.

തന്റെ സ്വാഭാവികമായ പ്രകടനത്തിലൂടെ ഈശ്വരി റാവു ആ വേഷം ഭംഗിയാക്കിയിട്ടുമുണ്ട്. തലൈവർ രജനികാന്ത് അഭിനയിച്ച കാല എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികാ വേഷത്തിൽ ഈശ്വരി റാവു നടത്തിയ പ്രകടനം ഏവരുടെയും മനസ്സിൽ ഉണ്ട്. ഉണ്ടയിലെ തന്റെ ചെറിയ കഥാപാത്രത്തിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് ഈ നടി. ബാലു മഹേന്ദ്ര ഒരുക്കിയ രാമൻ അബ്ദുള്ള എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഈശ്വരി തമിഴ്,കന്നഡ, തെലുങ്ക്‌ ചിത്രങ്ങളിലും സജീവമാണ്. സംവിധായകൻ ആയ എൽ രാജ ആണ് ഈശ്വരി റാവുവിന്റെ ഭർത്താവ്. ജയറാം നായകനായ ഊട്ടിപ്പട്ടണം എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്തത് ഈശ്വരി ആയിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.