മലയാള സിനിമയിലെ പ്രശസ്ത നടിമാരിലൊരാളായ റിമ കല്ലിങ്കലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ട്രൈബൽ വസ്ത്രങ്ങളിൽ ആണ് ഈ ചിത്രങ്ങളിൽ റിമ കല്ലിങ്കൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രകൃതിയോട് ചേർന്ന് നിൽക്കുന്ന തരത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രങ്ങൾക്ക് വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഈ വർഷത്തെ അവസാനത്തെ പൗർണമി ദിവസമാണ് ഈ ചിത്രങ്ങൾ ഒരുക്കിയതെന്നും റിമ ഫോട്ടോകൾ പങ്ക് വെച്ച് കൊണ്ട് കുറിച്ചിട്ടുണ്ട്. ഈ ഫോട്ടോ ഷൂട്ടിനായി തന്റെ മാളം വിട്ടു തന്ന ചാത്തനും റിമ നന്ദി പറയുന്നുണ്ട്. ഐശ്വര്യ അശോകനാണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ ഫോട്ടോ ഷൂട്ടിന്റെ ക്രീയേറ്റീവ് ഡയറക്ടർ ആയി ജോലി ചെയ്തിരിക്കുന്നത് കരോളിൻ ജോസഫ് ആണ്. ഇതിനു വേണ്ടി റിമ കല്ലിങ്കലിന് മേക്കപ് ചെയ്തിരിക്കുന്നത് പ്രിയ ആണ്.
നടി എന്നതിനൊപ്പം തന്നെ ഒരു നർത്തകിയായും മോഡലായും കൂടി തിളങ്ങുന്ന താരമാണ് റിമ കല്ലിങ്കൽ. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിലേക്ക് ഇതിനോടകം തന്നെ എത്തിച്ചിട്ടുള്ള നിർമ്മാതാവ് കൂടിയാണ് റിമ. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ റിമയുടെ ചിത്രങ്ങളും ഡാൻസ് വീഡിയോകളും മേക്കോവറുകളുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടാറുള്ളത്. പ്രശസ്ത സംവിധായകൻ ആഷിക് അബുവിന്റെ ഭാര്യ കൂടിയായ റിമ മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ള്യു സി സി യുടെ പ്രധാന പ്രവർത്ത കൂടിയാണ്. 13 വർഷം മുൻപ് റിലീസ് ചെയ്ത ശ്യാമപ്രസാദ് ചിത്രമായ ഋതുവിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച റിമ ഒട്ടേറെ ചിത്രങ്ങളിൽ പ്രധാന വേഷങ്ങൾ ചെത് കയ്യടി നേടി. ആഷിക് അബു ഒരുക്കിയ നീലവെളിച്ചമാണ് ഇനി റിലീസ് ചെയ്യാനുള്ള റിമ കല്ലിങ്കൽ ചിത്രം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.