മമ്മൂട്ടിയുടെ അടുത്തിടെ ഏറെ ശ്രദ്ധ നേടിയ സെൽഫി ചിത്രം സമൂഹ മാധ്യമങ്ങളിൽ സിനിമ പ്രേമികളും താരങ്ങളും ആഘോഷമാക്കുകയായിരുന്നു. 68 ആം വയസ്സിലും ആരോഗ്യം കാത്ത് സംരക്ഷിക്കുന്ന മമ്മൂട്ടിയെ അഭിനന്ദിച്ചു സ്‌പോട്‌സ് & ഇന്ഡസ്‌ട്രി മിനിസ്റ്റർ ഇ.പി ജയരാജനും വന്നിരുന്നു. പുരുഷന്മാരുടെ വയസ്സും, നരയും, കഴിവും ഏറ്റടുക്കുന്നത് പോലെ എന്തുകൊണ്ടാണ് സ്ത്രീകളുടെയും ആഘോഷിക്കാത്തത് എന്ന് ചോദിച്ചുകൊണ്ട് നടി രംഗത്ത് എത്തിയിരിക്കുകയാണ്. രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാവിഷയം. മമ്മൂട്ടിയുടെ പുതിയ ചിത്രം തനിക്ക് ഏറെ ഇഷ്ടമായിയെന്നും എന്നാൽ പുരുഷന്മാരിലെ നര സോൾട്ട് ആൻഡ് പെപ്പർ ലുക്കായി ആഘോഷിക്കപ്പെടുന്നു, സ്ത്രീയുടെ ആണേൽ തള്ള, അമ്മച്ചി, അമ്മായി എന്ന് കമെന്റ് എഴുതി തകർക്കുന്നത് കാണാൻ സാധിക്കും എന്ന് താരം തുറന്ന് പറയുകയുണ്ടായി.
കുറിപ്പിന്റെ പൂർണരൂപം:
മമ്മൂട്ടിയുടെ ഒരു പുതിയ ചിത്രം സോഷ്യൽ മീഡിയയും ആളുകളുമൊക്കെ ഏറ്റെടുക്കുന്നത് കാണാനിടയായി.
എനിക്കും, ഇഷ്ടമായി, നല്ല രസമുള്ള പടം.
ഇവിടെ, വൈരുദ്ധ്യം നിറഞ്ഞ മറ്റൊന്നുണ്ട്. എന്താണ് ഈ പുരുഷന്മാരുടെ വയസ്സും കഴിവും നരയും ഏറ്റെടുക്കുന്ന പോലെ സ്ത്രീകളെയും ആഘോഷിക്കാത്തത്? സ്ത്രീകൾക്ക് മാത്രം ആണ് എക്‌സ്പയറേഷൻ ഡേറ്റ് ചാർത്തികൊടുക്കുന്നത്. ഈ അടുത്ത് രഞ്ജിനിയെ ബോഡി ഷെയിം ചെയ്ത അതേ ആൾക്കാർ ആഘോഷമാക്കുന്നത് പുരുഷന്മാരെ മാത്രം. സെക്സിസ്റ്റ് ട്രോളുകൾ ഉപയോഗിച്ച് അവരുടെ പ്രായത്തേയും ശരീരത്തേയും അധിക്ഷേപിക്കാൻ സമൂഹം കാട്ടിയ ഉത്സാഹം നമുക്ക് മറക്കാനാകില്ലല്ലോ. സിനിമ മേഖലയിൽ തന്നെ എത്ര നടിമാർ ആണ് അവരുടെ നാല്പതുകളിലും അൻപതുകളിലും അമ്മവേഷങ്ങളല്ലാതെ, വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യുന്നവർ എന്നത് അതിനെ ആധാരമാക്കുന്നു.
പുരുഷന്മാരിലെ നര ആഘോഷിക്കപ്പെടുകയും സാൾട്ട് ആൻ്റ് പെപ്പർ ആവുകയും സ്ത്രീ ആണേൽ തള്ള, അമ്മച്ചീ, അമ്മായി എന്നൊക്കെ കമൻ്റ് എഴുതി തകർക്കുന്നതും നമ്മൾ കാണാറുണ്ടല്ലോ. അവരുടെ ഡിവോഴ്സും കല്യാണവും വരെ പിന്നെ ചർച്ച ആവുകയും ചെയ്യും.
അറുപതിലും, എഴുപതിലും സിനിമയിലെ പുരുഷന്മാർ വൈവിധ്യമായ കഥാപാത്രങ്ങൾ ചെയുമ്പോൾ, സിനിമയിലെ സ്ത്രീകൾ ടൈപ്പ് കാസ്റ്റ് ആകപെടുന്നതിലെ അളവിൽ ആണ് ഇവിടെ ആഘോഷങ്ങൾ ചുരുങ്ങുന്നത്.
വിശാലമായ ആഘോഷങ്ങൾ ആണ് വേണ്ടത്, അല്ലാതെ ഉയ്യോ ഇക്കയെ പറഞ്ഞെ പബ്ലിസിറ്റിയാണ് എന്നൊന്നും പറഞ്ഞു വരണ്ട, വന്നാലും ഒരു ചുക്കുമില്ല.
വിഷ്ണു മഞ്ചു നായകനായ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ റിലീസ് തീയതി പുറത്ത്. 2025 ഏപ്രിൽ 25 നാണ് ചിത്രം…
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവ്തം ഓസ്കാറിലേക്ക് എന്ന് വാർത്തകൾ. അതിന്റെ തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ എന്ന്…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇപ്പോൾ തന്റെ ബ്രഹ്മാണ്ഡ ചിത്രമായ എമ്പുരാൻ തീർക്കുന്ന തിരക്കിലാണ്. ഡിസംബർ ആദ്യ വാരത്തിലാണ് പൃഥ്വിരാജ് ഒരുക്കുന്ന…
ബേസിൽ ജോസഫ് - നസ്രിയ നസീം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എംസി ജിതിൻ സംവിധാനം ചെയ്ത സൂക്ഷ്മദർശിനി സൂപ്പർ വിജയത്തിലേക്ക്.…
ദുൽഖർ സൽമാൻ നായകനായ ലക്കി ഭാസ്കർ ബ്ലോക്ക്ബസ്റ്റർ വിജയത്തിന്റെ നാലാം വാരത്തിലേക്കു കടന്നിരിക്കുകയാണ്. കേരളത്തിൽ 20 കോടി ഗ്രോസ് കടന്നു…
നാഗ ചൈതന്യയെ നായകനാക്കി ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസ് നിർമ്മിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം…
This website uses cookies.