അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച വിവാദം കത്തി നിൽക്കുകയാണ്. ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്ന പൊതുചടങ്ങിൽ ഭാരവാഹികളായ മറ്റ് നടിമാർക്ക് വേദിയിൽ ഇരിക്കാനുള്ള അവസരം നൽകിയില്ലെന്ന പാർവ്വതിയുടെ വിമർശനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ പാർവ്വതിയുടെ ഈ വിമർശനത്തിന് ശക്തമായ മറുപടി നൽകിക്കൊണ്ട് നടിമാരായ ഹണി റോസും രചന നാരായണൻകുട്ടിയും രംഗത്തെത്തിയിരുന്നു. ഏറെ ശ്രദ്ധേയമായ രചന നാരായണൻകുട്ടിയുടെ ദീർഘമായ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ വീണ്ടും ചർച്ചയാവുന്നത് കമന്റുകൾക്ക് മറുപടികളാണ്. അതിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ആരാ ഈ പാർവതി എന്ന് രചന നൽകിയ മറുപടിയാണ്.
പാര്‍വതി പറഞ്ഞത് നിങ്ങള്‍ക്ക് കൊണ്ടൂ എന്നല്ലേ ഇതില്‍ നിന്നും വ്യക്തമാകുന്നത് ? അതായത് സംഭവിച്ചത് തെറ്റാണ് എന്ന് നിങ്ങളിൽ ആർക്കോ ബോധം വന്നു എന്ന് ചുരുക്കം. തെറ്റുകൾ തിരുത്തുക എന്നുള്ളത് നല്ല മാതൃകയാണ് ഈ കമന്റിനാണ് പരിഹാസപൂർവ്വം രചന ആരാ ഈ പാർവതിയെന്ന് ചോദിച്ചത്. അമ്മ സംഘടനയിലുള്ള കുലസ്ത്രീയുടെ ന്യായീകരണ നിലവാരമാണിതെന്നെ ഒരാളുടെ കമന്റിന് രചന നൽകിയ മറുപടി സഹോദരന് കുലസ്ത്രീയുടെ അര്‍ത്ഥം അറിയില്ലെന്ന് തോന്നുന്നു എന്നായിരുന്നു. ഇത്തരത്തിൽ നിരവധി കമന്റുകൾ രചന നാരായണൻകുട്ടി മറുപടി നൽകിയിട്ടുണ്ട്. പാർവതിയോടുള്ള താരത്തിന്റെ ഈ പരിഹാസം വരും ദിവസങ്ങളിൽ വിവാദം ആകാനാണ് സാധ്യത.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.