[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹൃദയം പറയുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിത യാത്രയുടെ കഥ; കൂടുതൽ വിവരങ്ങൾ പങ്കു വെച്ച് നിർമ്മാതാവ്..!

യുവ താരം പ്രണവ് മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകനും ഗായകനും നടനുമായ വിനീത് ശ്രീനിവാസൻ ഒരുക്കുന്ന മലയാള ചിത്രമാണ് ഹൃദയം. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ദർശന രാജേന്ദ്രൻ, അജു വർഗീസ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബും ക്യാമറ ചലിപ്പിക്കുന്നത് വിശ്വജിത്തുമാണ്. ഷൂട്ടിംഗ് ഏകദേശം പൂർത്തിയായി കഴിഞ്ഞ ഈ ചിത്രം മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഹൃദയം എന്ന ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുകയാണ് നിർമ്മാതാവ് വിശാഖ് സുബ്രമണ്യം. വൈശാഖും അജു വർഗീസും ചേർന്ന് നിർമ്മിക്കുന്ന സാജൻ ബേക്കറി എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു ഓൺലൈൻ മീഡിയ ചാനലിനോട് സംസാരിക്കവേയാണ് വിശാഖ് ഹൃദയത്തെ കുറിച്ചും മനസ്സ് തുറന്നതു.

ചിത്രത്തെ കുറിച്ച് കൂടുതൽ ഒന്നും പുറത്തു പറയരുത് എന്ന് സംവിധായകൻ വിനീത് ശ്രീനിവാസന്റെ നിര്ദേശമുണ്ടെന്നും വിശാഖ് പറയുന്നു. ഒരു ചെറുപ്പക്കാരന്റെ 17 വയസ്സ് മുതൽ 30 വയസ്സുവരെയുള്ള ജീവിത യാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത് എന്നും അങ്ങനെ ആ കാലഘട്ടത്തിൽ ഒരാളുടെ ജീവിതത്തിൽ കടന്നു വരാൻ സാധ്യതയുള്ള എല്ലാ കാര്യങ്ങളും ഈ ചിത്രത്തിന്റെ കഥയിലും കടന്നു വരുമെന്നും വിശാഖ് പറയുന്നു. പ്രണവ് തന്റെ വേഷം വളരെ മനോഹരമായി തന്നെ ചെയ്യുന്നുണ്ട് എന്ന് നേരത്തെ വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. തന്റെ ആദ്യ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിലൂടെ ഒരുപാട് ആരാധകരെ നേടിയ താരമാണ് പ്രണവ് എങ്കിലും ഈ ചിത്രത്തിൽ ആക്ഷൻ ഇല്ല എന്നും പ്രണവ് എന്ന അഭിനേതാവിന്റെ മറ്റൊരു വശമാണ് ഇതിലൂടെ കാണാൻ സാധിക്കുക എന്നും വിശാഖ് പറഞ്ഞു. ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

2 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

2 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.