സൂപ്പർ ഹിറ്റ് സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് പ്രിയ പ്രകാശ് വാര്യർ. അതിലെ ഒരു ഗാന രംഗത്തിലൂടെ ലോകം മുഴുവൻ ഈ നടി ശ്രദ്ധ നേടി. ഹിന്ദി ഉൾപ്പെടെയുള്ള അന്യ ഭാഷ ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ ഇപ്പോൾ തെലുങ്ക് സിനിമകളിലാണ് കൂടുതൽ വേഷമിടുന്നത്. ഗ്ലാമർ വേഷങ്ങളും ചെയ്യാൻ മടി കാണിക്കാത്ത പ്രിയയുടെ ഗ്ലാമർ ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ ശ്രദ്ധയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ് ഈ നടി. അതീവ ഗ്ലാമറസായാണ് പ്രിയ വാര്യർ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രിയ ചിത്രങ്ങൾ പങ്കുവെച്ച് മിനിറ്റുകൾ കൊണ്ട് തന്നെ അവ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു.
ചെക്ക്, ഇശ്ഖ് എന്ന തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ച പ്രിയ വേഷമിട്ട ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാ. ഇത് കൂടാതെ കന്നഡയിൽ വിഷ്ണു പ്രിയ എന്ന ചിത്രത്തിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ കൊള്ള എന്ന ചിത്രത്തിലാണ് പ്രിയ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരും നായിക വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് വിനയ് ഫോർട്ട് ആണ്. സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അലൻസിയർ, പ്രേംപ്രകാശ്, ഷെബിൻ ബെൻസൻ, പ്രശാന്ത് അലക്സാണ്ടർ, ജിയോബേബി എന്നിവരും വേഷമിടുന്നുണ്ട്. ബോബി സഞ്ജയ്യുടെ കഥയ്ക്ക് ജാസിം ജലാലും നെൽസൻ ജോസഫും ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രം രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി രജീഷാണ് നിർമ്മിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.