മലയാള സിനിമയിൽ ശക്തമായ നിലപാടുകളുള്ള നടിയാണ് പാർവതി. സിനിമ മേഖലയിൽ നടക്കുന്ന അനീതിക്കെതിരെയും വ്യക്തമായി പ്രതികരിക്കുന്ന നടി കൂടിയാണ് പാർവതി. നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തതിന് ശേഷം താരം മലയാള സിനിമയിൽ നിന്ന് ഒരു ബ്രെക്ക് എടുക്കുകയും അഞ്ജലി മേനോൻ ചിത്രമായ ബാംഗ്ലൂർ ഡേസിലൂടെ ശക്തമായ ഒരു തിരിച്ചുവരവാണ് നടത്തിയത്. ഇപ്പോൾ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളായി താരം നിറഞ്ഞു നിൽക്കുകയാണ്. പാർവതി തിരുവോത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ട്ടിക്കുന്നത്.
പാർവതിയോടൊപ്പം മോഡലായ കേതകി നാരായണനും ഫോട്ടോഷൂട്ടിൽ ഭാഗമായിട്ടുണ്ട്. രണ്ട് പേരും ഒരുമിച്ചുള്ള വ്യത്യസ്തമായ ഒരു ഫോട്ടോഷൂട്ടാണ് ഒരുക്കിയിരിക്കുന്നത്. ഹസിഫ് ഹകീമാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. റപ്സഡി എന്നാണ് ഹസിഫ് ചിത്രങ്ങളെ വിശേഷിപ്പിച്ചിരിക്കുന്നത്. പാർവതിയുടെ ഫോട്ടോഷൂട്ട് ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. രണ്ട് സ്ത്രീകൾ തമ്മിലുള്ള ബന്ധവും, ഫീലിംഗ്‌സും അടങ്ങുന്ന ഒരു പുത്തൻ ആശയം തന്നെയാണ് ഫോട്ടോ ഷൂട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ സമയത്ത് ഇതുവരെ ഇറങ്ങിയതിൽ ഒരു പുതുമ നിറഞ്ഞ ഫോട്ടോഷൂട്ട് ഇത് തന്നെയാണ് എന്ന് നിസംശയം പറയാൻ സാധിക്കും. ആലപ്പുഴയിൽ വെച്ചാണ് പാർവതി- കേതകി എന്നിവരുടെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.
ഫോട്ടോ കടപ്പാട്: Hasif Hakeem
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.