തമിഴകത്തിന്റെ സ്വന്തം സൂപ്പർ താരം തല അജിത് കുമാർ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ലോകം മുഴുവനുമുള്ള തല അജിത് ആരാധകരും സിനിമാ പ്രേമികളും ഇന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും അദ്ദേഹത്തിന് ജന്മദിനാശംസ നൽകിക്കൊണ്ട് മുന്നോട്ടു വരികയാണ്. ആരാധകരുടെ ആഘോഷം സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആവുകയുമാണ്. ഒട്ടേറെ മലയാള താരങ്ങളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. മലയാള സിനിമയിലെ 29 സെലിബ്രിറ്റികൾ ചേർന്നാണ് അജിത്തിന്റെ ജന്മദിനം പ്രമാണിച്ചു ഫാന്സിന് വേണ്ടിയുള്ള സോഷ്യൽ മീഡിയ പ്രൊഫൈൽ ചിത്രം പുറത്തു വിട്ടത്. ഇപ്പോൾ അജിത്തിനൊപ്പം അഭിനയിച്ചിട്ടുള്ള മലയാളി നടിയായ പാർവതി നായർ അദ്ദേഹത്തിനുള്ള ജന്മദിനാശംസയുമായി എത്തിയിരിക്കുകയാണ്.
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത യെന്നൈ അറിന്താൽ എന്ന ചിത്രത്തിലാണ് പാർവതി അജിത്തിനൊപ്പം അഭിനയിച്ചത്. ഒരു ചിത്രത്തിൽ മാത്രമേ ഒപ്പം അഭിനയിച്ചിട്ടുള്ളൂ എങ്കിലും അദ്ദേഹത്തോടൊപ്പമുള്ള അനുഭവം വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല എന്നാണ് പാർവ്വതി നായർ പറയുന്നത്. അജിത്തിന് ഒരുപാട് സ്നേഹം നൽകുന്നു എന്നും പറഞ്ഞു കൊണ്ടാണ് പാർവതി ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്. പോപ്പിൻസ് എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാർവതി മലയാളം- തമിഴ് ഭാഷകളിലാണ് കൂടുതൽ അഭിനയിച്ചത്. പാർവതി അഭിനയിച്ച ഹിന്ദി ചിത്രമായ 83 റീലീസ് ചെയ്യാനിരിക്കുന്നതെ ഉള്ളു. മോഹൻലാൽ നായകനായ നീരാളി ഉൾപ്പെടെ മലയാളത്തിൽ പത്തോളം ചിത്രങ്ങളിൽ അഭിനയിച്ച പാർവതി തമിഴിൽ എട്ട് ചിത്രത്തിലും കന്നഡയിൽ ഒരു ചിത്രത്തിലും അഭിനയിച്ചു. ആലംബനാ എന്ന തമിഴ് ചിത്രവും 83 എന്ന ഹിന്ദി ചിത്രവുമാണ് ഇനി പാർവതി നായർ അഭിനയിച്ചു റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.