ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് നൂറിൻ ഷെരീഫ്. ആ ചിത്രത്തിലെ ഗംഭീര പ്രകടനം ഈ നടിക്ക് ഒട്ടേറെ ആരാധകരെ ആണ് നേടിക്കൊടുത്തത്. ഇപ്പോൾ ഒട്ടേറെ ചിത്രങ്ങളിൽ അവസരങ്ങൾ ലഭിക്കുന്ന നൂറിൻ ഷെരീഫിന് ഒരു ഹൈപ്പർ മാർക്കറ്റ് ഉത്‌ഘാടനത്തിനിന്ടെ പരിക്ക് പറ്റി എന്ന വാർത്തയാണ് പുറത്തു വരുന്നത്. മഞ്ചേരിയില്‍ ഇന്നലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനത്തിന് എത്തിയതാണ് നൂറിൻ ഷെരീഫ്. അവിടെ വെച്ച് നടിക്കെതിരെ കയ്യേറ്റ ശ്രമം നടക്കുകയും ബഹളത്തിൽ ജനങ്ങളുടെ കൈ തട്ടി നൂറിൻ ഷെരീഫിന്റെ മൂക്കിന് പരിക്ക് പറ്റുകയും ചെയ്തു. വേദന സഹിച്ചു കൊണ്ട് നടി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
വൈകിട്ട് നാല് മണിക്ക് ആണ് ചടങ്ങു എന്നറിയിച്ചതിനെ തുടർന്ന് നടിയും അമ്മയും കൃത്യ സമയത്തു എത്തി എങ്കിലും ആളുകൾ കൂടട്ടെ എന്ന് പറഞ്ഞു സംഘാടകർ ചടങ്ങു ആറു മണിക്കാണ് ആരംഭിച്ചത്. ആറു മണിക്ക് നൂറിന്‍ ഉദ്ഘാടനസ്ഥലത്ത് എത്തിയതോടെ കാത്തിരുന്ന് മുഷിഞ്ഞ ജനക്കൂട്ടം ബഹളം ആരംഭിക്കുകയും ചെയ്തു. അവർ എത്തിയ ഉടനെ നടിയെയും കൂട്ടരെയും വളഞ്ഞ ആള്‍ക്കൂട്ടം അവര്‍ വന്ന കാറിനെ ഇടിക്കുകയും ചെയ്തു. വരാൻ വൈകി എന്ന് പറഞ്ഞു ജനങ്ങൾ ബഹളവും ചീത്ത പറച്ചിലും തുടങ്ങുകയും ചെയ്തതോടെ നൂറിൻ മൈക്ക് കയ്യിലെടുത്തു അവരോടു കാര്യങ്ങൾ പറഞ്ഞു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വേദന സഹിച്ച് കണ്ണീര്‍ തുടച്ച് വിതുമ്പിക്കൊണ്ടാണ് നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്. എത്താന്‍ വൈകിയതിന് താനല്ല ഉത്തരവാദിയെന്നു പറഞ്ഞ നൂറിൻ പിന്നീട്  ജനങ്ങളെ സമാധാനിപ്പിച്ചാണ് ചടങ്ങ് തുടര്‍ന്നത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ച നൂറിനെ പിന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.