ഒരുപിടി തമിഴ്, മലയാള ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ നായികാ താരം നിക്കി ഗൽറാണി വിവാഹിതയായി. നടന്‍ ആദി പിനിഷെട്ടിയാണ് നിക്കിയുടെ വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു ഈ താരത്തിന്റെ വിവാഹചടങ്ങുകള്‍ നടന്നത്. എന്നാൽ വിവാഹത്തിന് മുൻപുള്ള ആഘോഷച്ചടങ്ങുകള്‍ നടന്നത് ഈ നടിയുടെ വീട്ടിൽ വെച്ചാണ്. ഏറെ നാളായി പ്രണയത്തിലായിരുന്നു ആദിയും നിക്കിയും. ഈ കഴിഞ്ഞ മാർച്ച് ഇരുപത്തിനാലിനാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. മാര്‍ച്ച് 28-ന് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ നിക്കി തങ്ങളുടെ വിവാഹനിശ്ചയ വീഡിയോ ഷെയർ ചെയ്യുകയും അത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തു. നിരവധി തെലുങ്ക്, തമിഴ് ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ നടനാണ് ആദി. തമിഴ്-തെലുങ്ക് ചിത്രം ക്ലാപ്പ് ആണ് ആദിയഭിനയിച്ചു ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം വാരിയറിലും ഈ നടൻ വേഷമിടുന്നുണ്ട്.
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈനൊരുക്കിയ 1983 എന്ന ചിത്രത്തിലൂടെയാണ് നിക്കി ഗൽറാണി ശ്രദ്ധ നേടിയത്. അതിനു ശേഷം ബ്ലോക്ക്ബസ്റ്ററായി മാറിയ വെള്ളിമൂങ്ങയിൽ ബിജു മേനോന്റെ നായികാ വേഷം ചെയ്‌തും ഈ നടി കയ്യടി നേടി. ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം, രാജമ്മ അറ്റ് യാഹൂ, ധമാക്ക തുടങ്ങി ഒരുപിടി മലയാളചിത്രങ്ങളില്‍ ഈ നടി നായികാ വേഷം ചെയ്തിട്ടുണ്ട്. കന്നഡ, തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നിക്കിയുടെ സഹോദരിയാണ് മറ്റൊരു തെന്നിന്ത്യൻ താരമായ സഞ്ജന ഗൽറാണി. വിരുന്ന് എന്ന മലയാള ചിത്രമാണ് നിക്കി ഗൽറാണിയുടെ അടുത്ത റിലീസ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.