ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലൂടെ ദുൽഖറിന്റെ നായികയായി അഭിനയിച്ച നിഖില വിമൽ ഇപ്പോഴിതാ ദി പ്രീസ്റ്റ് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചിരിക്കുകയാണ്. അരവിന്ദന്റെ അതിഥികൾ, ഞാൻ പ്രകാശൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനത്തിനു ശേഷം മമ്മൂട്ടിക്കും മഞ്ജു വാര്യർക്കും ഒപ്പം അഭിനയിക്കുമ്പോൾ നിഖിലയ്ക്ക് പ്രതീക്ഷകൾ ഏറെയാണ്. ആദ്യമായി മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ പോയപ്പോൾ തനിക്കുണ്ടായ ടെൻഷനെക്കുറിച്ചും അതിനെ മറികടക്കാൻ മമ്മൂട്ടി തന്നെ സഹായിച്ചതിനെക്കുറിച്ചും നിഖില തുറന്നു പറഞ്ഞിരിക്കുകയാണ്. സ്റ്റാർ ആൻഡ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് നിഖില തന്നോട് മമ്മൂട്ടി വളരെ സൗമ്യമായി പെരുമാറിയ കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. ആദ്യ ദിവസം തന്നെ പരിചയപ്പെട്ടപ്പോൾ തന്റെ എല്ലാ ടെൻഷനും മമ്മൂട്ടിയുടെ പെരുമാറ്റം കൊണ്ട് തന്നെ ഇല്ലാതായി എന്ന് നിഖില പറയുന്നു. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം താൻ മമ്മൂക്കയുടെ അടുത്ത് ചെന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ അദ്ദേഹവും അതേ പോലെ തന്നെ സ്വയം പരിചയപ്പെടുത്തി എന്നിലെ ടെൻഷൻ ഇല്ലാതാക്കിയെന്ന് നിഖില പറയുന്നു.
ഷൂട്ടിങ്ങിന് ആദ്യ ദിവസം ഞാൻ മമ്മൂക്കയുടെ അടുത്ത് ചെന്ന് ഞാൻ നിഖില വിമൽ എന്ന് പറഞ്ഞു കൊണ്ട് സ്വയം പരിചയപ്പെടുത്താൻ ശ്രമിച്ചു. മമ്മൂക്ക കസേരയിൽ നിന്ന് എഴുന്നേറ്റ് ചിരിച്ചുകൊണ്ട് എന്റെ പേര് മമ്മൂട്ടി എന്ന് പറയുകയും ചെയ്തു, ആ നിമിഷം അന്തരീക്ഷം ആകെ കൂളായി. നിഖില വിമൽ പറയുന്നു. മമ്മൂട്ടി അങ്ങനെ പറഞ്ഞപ്പോൾ തന്റെ ടെൻഷൻ കുറഞ്ഞു വളരെ കൂൾ ആയ ഒരു അന്തരീക്ഷം അവിടെ ഉണ്ടായി എന്നും നിഖില പറയുന്നു. അങ്ങനെ കൂടെ അഭിനയിക്കുന്നവർക്ക് കംഫർട്ട് ആയി ജോലി ചെയ്യാൻ വേണ്ടി മമ്മൂട്ടി ഉപയോഗിച്ച ആ ടെക്നിക് തനിക്ക് അവിടെ കാണാൻ സാധിച്ചുവെന്ന് നിഖില വിമൽ പറയുന്നു. കോവിഡ് പ്രതിസന്ധിയിൽ കർശനമായ മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ദി പ്രീസ്റ്റ് ഇപ്പോൾ റിലീസ് പ്രതിസന്ധിയാണ് നേരിടുന്നത്. സെക്കൻ ഷോ ഇല്ലാത്തതിനെ തുടർന്ന് റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ മാറ്റി വെയ്ക്കുകയായിരുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.