തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും പ്രശസ്തയായ നടിമാരിലൊരാളാണ് നദിയ മൊയ്തു. എൺപതുകളിലും തൊണ്ണൂറുകളിലും ഒട്ടേറെ നായികാ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവർന്ന ഈ നടി പിന്നീട് ഒരിടവേളയെടുക്കുകയും അതിനു ശേഷം ശ്കതമായി തന്നെ തിരിച്ചു വരികയും ചെയ്തു. മോഹൻ രാജ സംവിധാനം ചെയ്ത തമിഴ് ചിത്രമായ എം കുമരന്, സണ് ഓഫ് മഹാലക്ഷ്മിയിലൂടെയാണ് നദിയ തിരിച്ചു വരവ് കാഴ്ച വെച്ചത്. 2004 ഇൽ റിലീസ് ചെയ്ത ഈ ചിത്രത്തിൽ ജയം രവി, നദിയാമൊയ്തു, അസിന്, പ്രകാശ് രാജ്, വിവേക്, സുബ്ബരാജു, ഐശ്വര്യ തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്. സൂപ്പർ ഹിറ്റായി മാറിയ ഈ ചിത്രത്തിൽ അമ്മയും മകനും തമ്മിലുള്ള ബന്ധം വ്യത്യസ്തരീതിയില് അവതരിപ്പിക്കുകയാണ് ചെയ്തത്. ജയം രവിയും നദിയ മൊയ്തുവുമാണ് മകനും അമ്മയുമായി ഈ ചിത്രത്തിലെത്തിയത്. ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ഈ ചിത്രത്തെ കുറിച്ചുള്ള മധുരമായ ഓർമകളാണ് നദിയ മൊയ്തു പങ്കു വെക്കുന്നത്.
ഈ സിനിമ ഇന്നുമോര്ക്കുന്നു എന്ന് പറഞ്ഞ നദിയ മൊയ്തു കുറിക്കുന്നത് ഈ ടീം തനിക്കെന്നും തന്റെ കുടുംബം പോലെയാണ് എന്നാണ്. ജയം രവിക്കും സംവിധായകന് മോഹന് രാജയ്ക്കുമൊപ്പം. എം കുമരന്, സണ് ഓഫ് മഹാലക്ഷ്മി സെറ്റില്ലെ ഒരു ചിത്രവും ഈ കുറിപ്പിനൊപ്പം നദിയ മൊയ്തു പങ്കു വെച്ചിട്ടുണ്ട്. ഒരുപാട് നാളത്തെ വലിയൊരു ബ്രേക്കിനു ശേഷം സിനിമയിലെ തന്റെ രണ്ടാം ഇന്നിങ്സിനു തുടക്കമിട്ട ചിത്രം എന്ന വിശേഷണത്തോടു കൂടിയാണ് ഈ നടി ഷൂട്ടിംഗ് സെറ്റിലെ ചിത്രം പങ്കു വെച്ചിരിക്കുന്നത്. ആ ചിത്രത്തിന് ശേഷം മലയാളത്തിലും തമിഴിലുമൊക്കെ ഒട്ടേറെ വലിയ ചിത്രങ്ങളുടെ ഭാഗമായി നദിയ മൊയ്തുവെത്തി.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.