കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ രാജ്യം മുഴുവൻ ശ്കതമായി തന്നെ തുടരുകയാണ്. മാർച്ച് രണ്ടാം വാരം മുതൽ നിശ്ചലമായ ഇന്ത്യൻ സിനിമാ ലോകത്തിന്റെ അവസ്ഥയും അതുപോലെ തന്നെ തുടരുകയാണ്. പ്രശസ്ത സിനിമാ താരങ്ങളും തങ്ങളാലാവുന്ന വിധം സഹായവുമായി സർക്കാരുകൾക്കൊപ്പമുണ്ട്. കേരളത്തിൽ അങ്ങനെ ഏറ്റവും കൂടുതൽ പ്രവർത്തനങ്ങളുമായി സർക്കാരിനൊപ്പം നിൽക്കുന്ന താരമാണ് മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ. ഒരുപാട് കോവിഡ് 19 ബോധവൽക്കരണ വീഡിയോകൾ നിർമിച്ചു പുറത്തു വിട്ട അദ്ദേഹം അതോടൊപ്പം കേരളത്തിന് അകത്തും പുറത്തുമുള്ള ഒട്ടേറെ മലയാളി ആരോഗ്യ പ്രവർത്തകരുമായും ഡോക്ടർമാരുമായും അതുപോലെ കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന നേര്സുമാരുമായും ഫോണിലൂടെ സംസാരിക്കുകയും അവർക്കു മാനസിക പിന്തുണ നൽകുകയും ചെയ്തു. ആരോഗ്യ മന്ത്രിക്കൊപ്പം ചേർന്ന് നിന്ന് അവർക്കു വേണ്ടി വീഡിയോ കോൺഫെൻറെൻസിങ്ങിൽ പങ്കെടുത്ത മോഹൻലാൽ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അമ്പതു ലക്ഷവും സിനിമയിലെ ദിവസ വേതനക്കാർക്കു പത്തു ലക്ഷവും നൽകി.
അത് കൂടാതെ മലയാള സിനിമയിലെ ഒട്ടേറെ അംഗങ്ങളേയും അദ്ദേഹം വിളിച്ചു ആശ്വസിപ്പിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുകയാണ്. രണ്ടു ദിവസം മുൻപ് ആരും വിളിക്കാതിരുന്ന തന്നെ ലാലേട്ടൻ വിളിച്ചു ആശ്വസിപ്പിച്ചു എന്ന് നടൻ മണിക്കുട്ടൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ പി ശ്രീകുമാറാണ് മോഹൻലാൽ നൽകുന്ന കരുതലിനെ കുറിച്ച് പറയുന്നത്. ക്ഷേമനിധി ബോര്‍ഡ് ചെയർമാനും കൂടിയായ പി ശ്രീകുമാറിനെ മോഹൻലാൽ വിളിച്ചു ഇരുപതു മിനിട്ടോളമാണ് സംസാരിച്ചത്. ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കുടുങ്ങിയ ശ്രീകുമാറിന്റെ മകന്റെ വിവരങ്ങളായിരുന്നു മോഹൻലാൽ കൂടുതൽ ചോദിച്ചറിഞ്ഞത്. സിനിമയിലെ പ്രതിസന്ധിയെക്കുറിച്ച് പറഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത് സിനിമയെക്കാളും പ്രധാനം നമുക്കിപ്പോൾ മനുഷ്യ ജീവനാണെന്നും അദ്ദേഹത്തിന്റെ വാക്കുകൾ വലിയ ഒരു കരുതലും ആശ്വാസവുമായിരുന്നും എന്നും ശ്രീകുമാർ പറഞ്ഞു. ഷാർജയിലുള്ള മകന് എന്തുസഹായവും ചെയ്യാനുള്ള മനസ്സുണ്ടായിരുന്നു മോഹൻലാലിന്റെ വാക്കുകളിലെന്നും അദ്ദേഹത്തോട് സംസാരിച്ചു കഴിഞ്ഞപ്പോൾ താൻ കരഞ്ഞു പോയി എന്നും ശ്രീകുമാർ പറയുന്നു.
ഷാർജയിൽ മെക്കാനിക്കൽ എൻജിനീയറായ ശ്രീകുമാറിന്റെ മകനും ഭാര്യയും കുട്ടികളും അവിടെ ഫ്ലാറ്റിൽ കുടുങ്ങിയിരിക്കുകയാണ്. മകനേയും കുടുംബത്തെയും ഓര്‍ത്ത് വിഷമിച്ചിരിക്കെ വൈകിട്ട് ഏഴുമണിക്കാണ് മോഹൻലാൽ വിളിച്ചതെന്നും തന്റെ മകളുടെ കുഞ്ഞു മകൻ ദേവനാരായണന് മോഹൻലാലുമായി നല്ല അടുപ്പമാണെന്നും ശ്രീകുമാർ പറഞ്ഞു. ദേവനാരായണനെ കുറിച്ചും മോഹൻലാൽ ചോദിച്ചെന്നും ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഷാർജയിൽ തന്നെ തുടരാനാണ് തന്റെ മകന്റെ തീരുമാനമെന്നും ശ്രീകുമാർ പറഞ്ഞു.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.