പ്രമുഖ യുവ നടിയെ ആക്രമിച്ച കേസില് കേസ് അന്വേഷണം തകൃതിയായി മുന്നോട്ട് പോകുന്നു. നടനും സംവിധായകനും ദിലീപിന്റെ ആത്മസുഹൃത്തുമായ നാദിര്ഷയെയും ദിലീപിന്റെ മാനേജര് അപ്പുണ്ണിയെയും മുഖ്യ പ്രതിയായ പള്സര് സുനി എന്ന സുനില് കുമാറിനൊപ്പം ചോദ്യം ചെയ്യും. ജയിലില് നിന്നും പള്സര് സുനി നാദിര്ഷയെയും അപ്പുണ്ണിയെയും വിളിച്ചു എന്ന വെളിപ്പെടുത്തലിനെ തുടര്ന്നാണിത്. ദിലീപിന്റെ മാനേജര് അപ്പുണ്ണിയെ മൊബൈല് ഫോണില് നിന്നല്ല വിളിച്ചതെന്നും പള്സര് സുനി നല്കിയ മൊഴിയില് പറയുന്നു.
ഏതാനും ദിവസങ്ങളായി പോലീസ് ചോദ്യം ചെയ്തു വന്നിരുന്ന നടന് ദിലീപ്, ദിലീപിന്റെ സഹോദരന് അനൂപ്, മാനേജര് അപ്പുണ്ണി, നാദിര്ഷ എന്നിവരുടെ മൊഴിയില് നിന്നും പള്സര് സുനിയെ കുറിച്ച് പറഞ്ഞ വിവരങ്ങളെ അടിസ്ഥാനമാക്കി വിശദമായ ചോദ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
നടിയെ ആക്രമിച്ച കേസിലെ വമ്പന് സ്രാവുകള് ആരാണെന്ന് രണ്ടു ദിവസത്തിനുള്ളില് വെളിപ്പെടുത്തുമെന്ന് പള്സര് സുനി ഇന്നലെ കാക്കനാട് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കാന് കൊണ്ടുപോകും വഴി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
പള്സര് സുനി ഇതിന് മുന്നെയും പല നടികളോടും അതിക്രമം കാണിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും ചോദ്യം ചെയ്യലുണ്ടാകും.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.