കൊച്ചിയില് യുവനടിയെ ആക്രമിച്ച കേസില് പോലീസ് നടി ശ്രിത ശിവദാസിന്റെ മൊഴിയെടുത്തു. ഉളിയന്നൂരിലെ ശ്രിതയുടെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം വിവരങള് ചോദിച്ചറിഞ്ഞത്. ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത സുഹൃത്താണ് ശ്രിത. ആക്രമിക്കപ്പെട്ട ശേഷം നടി ശ്രിതയുടെ വീട്ടില് എത്തിയതായി പോലീസിന് വിവരം ലഭിച്ചതിനെ തുടര്ന്നാണ് ശ്രിതയുടെ മൊഴിയെടുക്കാനായി എത്തിയത്.
ആക്രമത്തിന് ഇരയായ നടിയും അറസ്റ്റിലായ നടന് ദിലീപുമായുള്ള പ്രശ്നത്തെ കുറിച്ച് പോലീസ് ശ്രിതയോട് ചോദിച്ചറിഞ്ഞിട്ടുണ്ട്. നടിയുമായി നല്ല സൌഹൃദം ഉണ്ടെന്നും ദിലീപുമായി പരിചയം ഇല്ല എന്നും ശ്രിത പോലീസിനോട് പറഞ്ഞതായാണ് വിവരം.
കുഞ്ചാക്കോ ബോബന്-ബിജു മേനോന് കൂട്ടുകെട്ടിന്റെ സൂപ്പര് ഹിറ്റ് ചിത്രം ഓഡിനറിയിലൂടെയാണ് ശ്രിത ശിവദാസ് സിനിമയിലെത്തുന്നത്. തുടര്ന്നു ഏതാനും സിനിമകളില് നായികയായ ശ്രിത വിവാഹ ശേഷം സിനിമയില് നിന്നും മാറി നില്ക്കുകയായിരുന്നു.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.