മലയാളത്തിലെ പ്രശസ്തയായ നടിയാണ് മിയ. കഴിഞ്ഞ വർഷമാണ് മിയ വിവാഹിതയായത്. ഇപ്പോഴിതാ ഒരാണ്കുഞ്ഞിന് ജന്മം നൽകിയ മിയ തന്റെ കുഞ്ഞിനൊപ്പമുള്ള ആദ്യ ഓണത്തിന്റെ ചിത്രങ്ങളും പങ്കു വെച്ചിരിക്കുകയാണ്. അടുത്തിടെയാണ് നടി മിയ ജോർജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. താൻ അമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ മിയ തന്നെയാണ് ആരാധകരെ അറിയിച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകനു നൽകിയിരിക്കുന്ന പേരെന്നും മിയ പറഞ്ഞു. ഇപ്പോഴിതാ മകനും ഭർത്താവിനുമൊപ്പമുള്ള മിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കേരളാ സാരിയുടുത്തു അതീവ സുന്ദരിയായാണ് മിയ ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2020 സെപ്റ്റംബർ 12നായിരുന്നു മിയയും ബിസിനസ്സുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്.
കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ് മിയയുടെ ഭർത്താവു അശ്വിൻ. വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്തിരിക്കുകയാണ് മിയ. താൻ അഭിനയ രംഗം ഉപേക്ഷിക്കുന്നില്ല എന്നും താൻ അഭിനയിക്കുന്നതിൽ ഭർത്താവിന് യാതൊരു വിധ എതിർപ്പും ഇല്ലെന്നും മിയ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ലോക്ക് ഡൌൺ ഉള്ള സമയത്തായിരുന്നു മിയയുടെ വിവാഹം. ഒരു സ്മാൾ ഫാമിലി, ഡോക്ടർ ലവ്, ഈ അടുത്തകാലത്തു എന്നീ ചിത്രങ്ങളിലെ ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തിയ മിയ പിന്നീട് മലയാളത്തിലെ മുൻനിര താരങ്ങളുടെ നായികാ വേഷം വരെ ചെയ്തു. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർക്കൊപ്പവും അതുപോലെ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ, ജയറാം തുടങ്ങിയ താരങ്ങൾക്കൊപ്പവും മിയ അഭിനയിച്ചിട്ടുണ്ട്. സൈജു കുറുപ്പ് നായകനായ ഗാർഡിയൻ എന്ന ഒടിടി ചിത്രമായിരുന്നു മിയയുടെ അവസാനത്തെ റിലീസ്. ഇനി മൂന്നോളം ചിത്രങ്ങൾ മിയ അഭിനയിച്ചു പുറത്തു വരാനുമുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.