സിനിമയിലെത്തി 15 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ തനിക്ക് സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്ന് നടി മംമ്ത മോഹൻദാസ്. മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുരേഷ് ഗോപി, ദിലീപ്, പ്രിഥ്വിരാജ് തുടങ്ങി മിക്ക മുൻനിര നായകന്മാരുടെയും നായികയാകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. സ്ക്രീനിൽ നമുക്ക് ഒരാളെ ആരാധിക്കാൻ കഴിയും. പക്ഷേ അതേ ആളെ നേരിൽ കാണുമ്പോൾ വ്യത്യസ്തമായ അനുഭവമാകും ഉണ്ടാകുക. ചിലരെ സ്‌ക്രീനിൽ നമുക്ക് ഇഷ്ടമാകും. എന്നാൽ ചിലരെ വ്യക്തിപരമായും ഇഷ്ടമാകുമെന്നും മംമ്ത പറയുന്നു. വ്യക്തിപരമായി തനിക്ക് വിഷമമുണ്ടാക്കിയ ഒരു സംഭവത്തെക്കുറിച്ചും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തുകയുണ്ടായി. കുചേലൻ സിനിമയ്ക്കായി കുറച്ച് മണിക്കൂറുകൾ രജനികാന്തിനൊപ്പം ചിലവഴിച്ചിരുന്നു. വലിയൊരു പാട്ടായിരുന്നു ആദ്യം ആ സിനിമയിൽ ഉണ്ടായിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ അതു വെട്ടിച്ചുരുക്കി. അന്നൊക്കെ ഞാൻ പൊളിറ്റിക്കൽ കറക്റ്റനെസ്സ് നോക്കുന്ന ആളായിരുന്നെങ്കിൽ ചിലപ്പോൾ ആ സിനിമയിൽ ഉണ്ടാകുമായിരുന്നില്ലെന്നും ആ സെറ്റിൽ നിന്ന് ആദ്യം തന്നെ ഇറങ്ങിപ്പോയേനെയെന്നും മംമ്ത പറയുന്നു.
പക്ഷേ ഞാനത് ചെയ്‌തില്ല. ആകെ ഒരു ഷോട്ട് മാത്രമാണ് ആ സിനിമയിൽ എന്റേതായി ഉണ്ടായിരുന്നത്. ആ സംഭവം എനിക്ക് വലിയ വിഷമമുണ്ടാക്കി. പക്ഷേ പിന്നീട് ഉണ്ടായ ചില സംഭവങ്ങൾ മൂലം എനിക്ക് രജനി സാറിനോടുള്ള ബഹുമാനം വർധിച്ചു. ആ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഞാൻ വിഷമിച്ചാണ് പോയതെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു. അദ്ദേഹം എന്നെ ഫോൺ ചെയ്യുകയും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ക്ഷമിക്കണം എന്നൊക്കെ പറഞ്ഞു. സാർ ഒരിക്കലും അറിഞ്ഞു കൊണ്ടാവില്ല ഇങ്ങനെ നടന്നതെന്ന് എനിക്കറിയാം എന്നൊക്കെ ഞാൻ അന്ന് പറഞ്ഞു. ഇവരുടെ കൂടെയൊക്കെ ജോലി ചെയ്തപ്പോൾ ഇത്തരത്തിൽ ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചുവെന്നും മംമ്ത പറയുന്നു.
അതേസമയം മലയാള സിനിമയിൽ 15 വർഷം പിന്നിടുമ്പോൾ മികച്ച അഭിനേത്രി, ഗായിക എന്നീ മേഖലകളിൽ നിന്നും മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന ബാനറിൽ നിർമാണ രംഗത്തേക്ക് കൂടി ചുവട് വയ്ക്കുകയാണ് താരം. ഒരു മ്യൂസിക് സിംഗിളാണ് ഈ ബാനറിൽ ആദ്യമായി പുറത്തിറങ്ങിയത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന ഖ്യാതിയോടെ ലോകമേ എന്ന മ്യൂസിക് സിംഗിൾ മംമ്തയുടെ ജന്മദിനമായ നവംബർ 14 ന് റിലീസ് ചെയ്‌തിരുന്നു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.