പ്രശസ്ത മലയാള നടി മാധുരിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ജോജു ജോർജിനെ നായകനാക്കി എം പദ്മകുമാർ ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രമായ ജോസഫിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഈ നടി തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാൽ നായകനായ ഇട്ടിമാണി മേഡ് ഇൻ ചൈനയിലടക്കം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത മാധുരി ഒരു ഗായികയായും മലയാളത്തിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ബോബൻ സാമുവൽ സംവിധാനം ചെയ്ത അൽ മല്ലു എന്ന ചിത്രത്തിലാണ് മാധുരി പിന്നണി പാടിയഭിനയച്ചത്. വിനയൻ ഒരുക്കിയ പത്തൊൻപതാം നൂറ്റാണ്ടാണ് മാധുരിയുടെ ഏറ്റവും പുതിയ റിലീസ്. ഈ ചിത്രത്തിൽ കായംകുളം കൊച്ചുണ്ണിയുടെ കാമുകിയായ കാത്ത എന്ന കഥാപാത്രമായാണ് മാധുരി പ്രത്യക്ഷപ്പെട്ടത്.
സോഷ്യൽ മീഡിയയിലും ഏറെ സജീവമായ ഈ നടി ഗ്ലാമറസ് വേഷങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട്. അത്കൊണ്ട് തന്നെ മാധുരിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വലിയ രീതിയിലാണ് ശ്രദ്ധ നേടാറുള്ളത്. ഇപ്പോൾ താൻ ബീച്ചിൽ ഒഴിവുകാലമാഘോഷിക്കുന്ന ചിത്രങ്ങളാണ് മാധുരി പങ്ക് വെച്ചിരിക്കുന്നത്. ബിക്കി ധരിച്ചു പ്രത്യക്ഷപ്പെട്ടിരിക്കുന്ന മാധുരിയുടെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. നേരത്തെ പത്തൊൻപതാം നൂറ്റാണ്ടിലെ കാത്ത എന്ന കഥാപാത്രമായുള്ള തന്റെ ചിത്രങ്ങൾ മാധുരി പങ്ക് വെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രമായി മികച്ച പ്രകടനമാണ് മാധുരി കാഴ്ച വെച്ചത്. ഇത് കൂടാതെ എന്റെ മെഴുകുതിരി അത്താഴങ്ങൾ, പട്ടാഭിരാമൻ എന്നീ മലയാള ചിത്രങ്ങളിലും കുഷ്‌ക എന്ന കന്നഡ ചിത്രത്തിലും മാധുരി വേഷമിട്ടിട്ടുണ്ട്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.