[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പൊങ്കലിന് സൂപ്പർതാരയുദ്ധം; പ്രഭാസിന്റെ ആദി പുരുഷിനോടേറ്റ് മുട്ടാൻ ദളപതിയുടെ വാരിസ്

അടുത്ത ജനുവരിയിൽ പൊങ്കൽ റിലീസായി വമ്പൻ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം വലിയ ബോക്സ് ഓഫിസ് യുദ്ധമാണ് ജനുവരി പന്ത്രണ്ടിന് നടക്കാൻ പോകുന്നത്. പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാർ പ്രഭാസ് നായകനായി എത്തുന്ന ആദി പുരുഷ് ആ ദിവസമാണ് റിലീസ് ചെയ്യുക. അഞ്ഞൂറ് കോടി മുതൽ മുടക്കിൽ അഞ്ച് ഭാഷകളിൽ എത്തുന്ന ഈ ചരിത്ര സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട് ആണ്. എന്നാൽ പ്രഭാസിനോടേറ്റു മുട്ടാനായി ഇത്തവണ എത്തുന്നത് തമിഴകത്തിന്റെ ദളപതി വിജയ് ആണ്. വിജയ് നായകനായി എത്തുന്ന വാരിസ് എന്ന ചിത്രം 2023 ജനുവരി പന്ത്രണ്ടിന് തന്നെ റിലീസ് ഉറപ്പിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. വിജയ്‍യുടെ കരിയറിലെ 66-ാം ചിത്രമായ വാരിസ് ഒരുക്കുന്നത് ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന്‍ വംശി പൈഡിപ്പള്ളിയാണ്.

ഐമാക്സ് 3ഡി ഫോര്‍മാറ്റിലും റിലീസ് ചെയ്യുന്ന ആദി പുരുഷ് എന്ന ചിത്രത്തിന്റെ ആദ്യ ടീസർ വലിയ വിമർശനം ഏറ്റു വാങ്ങിയെങ്കിലും സിനിമ പൂര്ണമാകുമ്പോൾ മികച്ച ദൃശ്യാനുഭവമാകും സമ്മാനിക്കുക എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വിജയ് ചിത്രത്തിൽ രശ്‌മിക മന്ദാനയാണ് നായികാ വേഷം ചെയ്യുന്നത്. ഒരു കംപ്ലീറ്റ് മാസ്സ് മസാല എന്റർടൈനറായി ഒരുക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് രാജ്, പ്രഭു, ശാം, യോഗി ബാബു, ജയസുധ എന്നിവരും വേഷമിടുന്നുണ്ട്. പ്രഭാസിനൊപ്പം ആദി പുരുഷ് എന്ന ചിത്രത്തിൽ എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ, കൃതി സനോൺ എന്നിവരാണ്. ടി സീരിസ് ഫിലിംസ്, റെട്രോഫിൽസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സണ്ണി സിംഗ്, ദേവദത്ത നാഗേ, വത്സൽ ശേത്, തൃപ്തി ടോർഡ്മാൽ എന്നിവരും വേഷമിട്ടിട്ടുണ്ട്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.