മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കിയ സിനിമ ഭീഷ്മ പർവ്വം വലിയ വിജയമാണ് നേടിയത്. അമൽ നീരദ് നിർമ്മിക്കുക കൂടി ചെയ്ത ഈ ചിത്രം രചിച്ചത് അദ്ദേഹവും ദേവദത് ഷാജിയും ചേർന്നാണ്. മമ്മൂട്ടിക്കൊപ്പം ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, ജിനു ജോസഫ്, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിൽ നടി മാല പാർവതി അവതരിപ്പിച്ചത് മോളി എന്ന് പേരുള്ള നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രത്തെ ആണ്. ഇതിലെ ബി നൊട്ടോറിയസ് എന്ന ഭീഷ്മ പര്‍വ്വം തീം സോങ് രണ്ടു ദിവസം മുൻപാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടത്.
ഈ വീഡിയോ തന്റെ സാമൂഹിക മാധ്യമത്തിൽ പങ്കു വെച്ചപ്പോൾ ലഭിച്ച കമന്റിന് മാലാ പാര്‍വതി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. കെ.ജി.എഫിന്റെ പോസ്റ്റർ പങ്കു വെച്ചുകൊണ്ട്, ‘ഈ ഒരു ഐറ്റം വരുവോളം തള്ളി മറിച്ചോ കേട്ടോ, അതുകഴിഞ്ഞു ഇച്ചിരി കുറക്കാന്‍ നോക്കണം,’ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അതിനു മാലാ പാർവതി നൽകിയ മറുപടി ഇങ്ങനെ, “ഒരു കാര്യം പറഞ്ഞോട്ടെ. കോമഡി ആയിട്ട് എടുത്താൽ മതി. കെജിഎഫ് എന്ന ഐറ്റം വരുമ്പോൾ, അത് ‘ വേറെ ” ആൾക്കാരുടെ ആണെന്നും, അതിൽ നിങ്ങൾക്കൊന്നും ഒരു ഇടവുമില്ല എന്നാണല്ലോ, ഈ മെസേജ് കൊണ്ട് ഉദ്ദേശിക്കുന്നത്. പക്ഷേ ഒരു തിരുത്തുണ്ട്. കെജിഎഫ് ഉം എനിക്ക് തള്ളി മറക്കാം. കാരണം കെജിഎഫ് മലയാളം വേർഷനിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തിന് എൻ്റെ ശബ്ദമാണ്. അത് കൊണ്ട് പേടിപ്പിക്കരുത്. എന്നല്ല ഇനി കെജിഎഫ്നെക്കാൾ വലുത് എന്തെങ്കിലും വന്നാലും ഭീഷ്മപർവ്വം ആഘോഷിക്കും. കാരണം ആ പടം ഒരു പടമാണ്”.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.