ഇന്നലെ അന്താരാഷ്ട്ര യോഗാ ദിനമായി ലോകം മുഴുവൻ ആചരിച്ച ദിവസമായിരുന്നു. യോഗയ്ക്ക് ലോകം മുഴുവൻ വലിയ പ്രചാരമേറി വരുന്ന സാഹചര്യത്തിൽ ഒട്ടേറെ പ്രശസ്ത വ്യക്തികൾ യോഗാഭ്യാസം പഠിക്കുകയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനു അത് ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തു കഴിഞ്ഞു. ഇപ്പോഴിതാ പ്രശസ്ത മലയാള നടി ലിസിയുടെ യോഗാഭ്യാസത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. യോഗ ചെയ്യുന്ന ചിത്രങ്ങൾ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലിസി തന്നെയാണ് പങ്കു വെച്ചത്. ഈ കഴിഞ്ഞ ഫെബ്രുവരിയിൽ 53 വയസ്സ് പൂർത്തിയായ ലിസ്സി ശരിക്കും തന്റെ ആരാധകരെ ഞെട്ടിച്ചത് ഈ പ്രായത്തിലുമുള്ള തന്റെ മെയ്‌വഴക്കം കൊണ്ടാണ്. ചെയ്യാൻ അത്രയെളുപ്പമല്ലാത്ത യോഗ പോസുകൾ പോലും വളരെ മികച്ച രീതിയിൽ നടി ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തു വിട്ടിട്ടുള്ളത്. ഇപ്പോൾ ചെന്നൈയിൽ താമസിക്കുന്ന ലിസി എൺപതുകളിലാണ് മലയാള സിനിമയിൽ തിളങ്ങി നിന്നതു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പർ താരങ്ങളുടെയൊപ്പമൊക്കെ അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.
സംവിധായകൻ പ്രിയദര്ശനെ വിവഹാം കഴിച്ചതിനു ശേഷം സിനിമയിൽ നിന്ന് മാറി നിന്ന ലിസ്സി കുറച്ചു വർഷം മുൻപാണ് വിവാഹ മോചിതയായതു. ലിസി- പ്രിയദർശൻ ദമ്പതികളുടെ മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥും ഇപ്പോൾ സിനിമാ രംഗത്തുണ്ട്. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന നായികാ താരമാണിന്നു കല്യാണി പ്രിയദർശൻ. പ്രിയദർശൻ സംവിധാനം ചെയ്ത, മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസർ ആയി ജോലി ചെയ്തത് വി എഫ് എക്സ് വിദഗ്ദനായ സിദ്ധാർഥ് ആണ്. വിവാഹ മോചനത്തിന് ശേഷം ഒരു തെലുങ്കു ചിത്രത്തിലൂടെ ലിസി അഭിനയ രംഗത്തേക്ക് തിരിച്ചു വന്നിരുന്നു.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.