[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിക്രമിന് പകരം പൃഥ്വിരാജ്, അൻവർ റഷീദിന് പകരം ആഷിഖ് അബു; ഒരുങ്ങുന്നത് വമ്പൻ ചിത്രം..!

മലയാളത്തിൽ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ കാലമാണിപ്പോൾ. മോഹൻലാൽ നായകനാവുന്ന മരക്കാർ, റാം, ബറോസ്, എമ്പുരാൻ, മമ്മൂട്ടി നായകനാവുന്ന ബിലാൽ, പൃഥ്വിരാജ് നായകനാവുന്ന ആട് ജീവിതം, കാളിയൻ, ദുൽഖർ സൽമാന്റെ കുറുപ്പ്, നിവിൻ പോളിയുടെ തുറമുഖം, ഫഹദ് ഫാസിലിന്റെ മാലിക് തുടങ്ങി ചിത്രീകരണം കഴിഞ്ഞതും ചിത്രീകരണത്തിൽ ഇരിക്കുന്നതും ഇനി ഷൂട്ടിംഗ് തുടങ്ങാനുള്ളതുമായ ഒട്ടേറെ ബിഗ് ബഡ്ജറ്റ് മലയാള ചിത്രങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മലയാള ചിത്രം കൂടി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പൃഥ്വിരാജ് തന്നെ നായകനായി എത്തുന്ന വാരിയംകുന്നൻ എന്ന വമ്പൻ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിഖ് അബുവാണ്. പൃഥ്വിരാജ് സുകുമാരൻ- ആഷിഖ് അബു ടീം ആദ്യമായി ഒന്നിക്കാൻ പോകുന്ന ചിത്രമാണ് ഇത്.

എന്നാൽ കുറച്ചു നാൾ മുൻപ് വന്ന റിപ്പോർട്ടുകൾ പ്രകാരം, പ്രശസ്‌ത തമിഴ് നടൻ വിക്രമിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ അൻവർ റഷീദ് ഒരുക്കാനിരുന്ന ചിത്രമായിരുന്നു ഇത്. ആ പ്രോജക്ട് ആണ് ഇപ്പോൾ നായകനും സംവിധായകനും മാറി എത്തുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാൻ പാകത്തിന് പ്ലാൻ ചെയ്യുന്ന ഈ ചിത്രം 1921 ഇൽ നടന്ന മലബാർ വിപ്ലവം എന്ന ചരിത്ര സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കാൻ പോകുന്നത്. ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ കഥയാണ് തങ്ങൾ പറയാൻ പോകുന്നതെന്ന് പൃഥ്വിരാജ് സുകുമാരൻ കുറിച്ചു. ഹർഷദ്, റമീസ് എന്നിവർ ചേർന്നു രചിക്കുന്ന ഈ ചിത്രം കോമ്പസ് മൂവീസ് ലിമിറ്റഡ്, ഒ പി എം സിനിമാസ് എന്നിവയുടെ ബാനറിൽ സിക്കന്തർ, മൊയ്‌ദീൻ എന്നിവർ ചേർന്നാണ് നിർമിക്കുക.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.