ഒരുകാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ലിസി. ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ നായികാ വേഷം ചെയ്ത ലിസി സംവിധായകൻ പ്രിയദര്ശനെ ആണ് വിവാഹം ചെയ്തത്. കുറച്ചു വർഷങ്ങൾക്കു മുൻപ് വിവാഹ മോചനം നേടിയ ലിസി ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കഴിഞ്ഞ ദിവസം, അന്താരാഷ്ട്ര യോഗ ദിനത്തിൽ ലിസി പങ്കു വെച്ച തന്റെ യോഗാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. അൻപത്തിനാലാം വയസ്സിലും അപാരമായ മെയ് വഴക്കമാണ് ഈ നടിക്കുള്ളതെന്നു ആ ചിത്രങ്ങൾ നമ്മുക്ക് കാണിച്ചു തരുന്നു. ചെയ്യാൻ വളരെ കഠിനമായ യോഗാ പോസുകൾ ആണ് ലിസി പങ്കു വെച്ച തന്റെ ചിത്രങ്ങളിൽ ഉള്ളത്. വളരെ വർഷങ്ങൾ ആയി യോഗ പരിശീലിക്കുന്ന ലിസി വളരെ എളുപ്പത്തിൽ തന്നെ ശ്രമകരമായ യോഗാ പോസുകൾ ചെയ്യാൻ പ്രാഗത്ഭ്യം നേടിയ വ്യക്തി കൂടിയാണ്. ഇപ്പോഴും ചെറുപ്പമായി ഇരിക്കാൻ ലിസിയെ സഹായിക്കുന്നതും ഈ യോഗ പരിശീലനം തന്നെയാണ്.
മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെ ഒപ്പം അഭിനയിച്ച ലിസി തമിഴ്, തെലുങ്കു ഭാഷകളിലും അഭിനയിച്ചു കയ്യടി നേടിയിട്ടുണ്ട്. ചെന്നൈയില്‍ ലിസി ലക്ഷ്മി ഡബ്ബിങ് സ്റ്റുഡിയോ എന്ന സ്ഥാപനവും നടിയുടെ പേരിലുണ്ട്. ലിസി- പ്രിയദർശൻ ദമ്പതികളുടെ മക്കളായ കല്യാണി പ്രിയദർശനും സിദ്ധാർഥ് പ്രിയദർശനും ഇപ്പോൾ സിനിമയിൽ സജീവമാണ്. കല്യാണി ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടിയ നടിയാണ്. സിദ്ധാർഥ് ആണെങ്കിൽ വി എഫ് എക്സ് സൂപ്പർവൈസർ ആയാണ് അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ തന്നെ കേരളാ സംസ്ഥാന പുരസ്‍കാരവും ദേശീയ പുരസ്‍കാരവും സ്വന്തമാക്കിയ വ്യക്തിയാണ് സിദ്ധാർഥ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.