പ്രശസ്ത നടി കോമൾ ശർമ്മ ഇപ്പോൾ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഹംഗാമ 2 എന്ന ബോളിവുഡ് ചിത്രത്തിലെ ഒരു സുപ്രധാന വേഷം ചെയ്യുകയാണ്. എന്നാൽ ഈ ചിത്രത്തിലേക്ക് കോമൾ ശർമയെ എത്തിച്ചത് ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മികച്ച പ്രകടനമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മോഹൻലാൽ- പ്രിയദർശൻ ടീമൊരുക്കിയ മരക്കാർ അറബിക്കടലിന്റെ സിംഹമെന്ന ചിത്രം ഇന്ത്യൻ സിനിമാ പ്രേമികളേറെ കാത്തിരിക്കുന്ന ചിത്രമാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ അഞ്ചു ഭാഷകളിലുമുള്ള ട്രൈലെറുകൾ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ ജോലി ചെയ്തതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് കോമൾ ശർമ്മ. മോഹൻലാൽ, പ്രിയദർശൻ എന്നിവരോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നാണ് കോമൾ ശർമ്മ പറയുന്നത്. മോഹൻലാൽ എന്ന സൂപ്പർ താരം തന്റെ വിനയം കൊണ്ടും എളിമ കൊണ്ടും ഞെട്ടിച്ചുവെന്നും അതുപോലെ അദ്ദേഹമൊരു വൺ ടേക്ക് ആക്ടർ ആണെന്നും കോമൾ ശർമ്മ പറയുന്നു.
മരക്കാർ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപേ തന്നെ മലയാളം പഠിക്കാൻ ശ്രമിച്ചത് കൊണ്ട് തനിക്കു ചിത്രത്തിലെ സീനുകളിൽ നന്നായി പെർഫോം ചെയ്യാൻ പറ്റിയെന്നും ചിലപ്പോൾ അത് കൊണ്ടാകാം പ്രിയൻ സർ തന്നെയീ ഹിന്ദി ചിത്രത്തിലേക്ക് കൂടി വിളിച്ചതെന്നും കോമൾ പറയുന്നു. മലയാളം ഡയലോഗുകൾ പറയാൻ ലാലേട്ടനും തന്നെ സഹായിച്ചു എന്നും, കൂടെ അഭിനയിക്കുന്നവരെ ഇത്രയും കെയർ ചെയ്യുന്ന മറ്റൊരു താരത്തെ താൻ കണ്ടിട്ടില്ല എന്നും കോമൾ സൂചിപ്പിക്കുന്നു. നൂറു കോടി ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ കോമൾ തയ്യാറായില്ല.
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
This website uses cookies.