കേരളത്തിലെ ജനങ്ങളെ ഒരിക്കൽ ഭീതിലാഴ്ത്താൻ കാരണമായ ഒന്നാണ് നിപ്പ വൈറസ്. പിന്നീട് കേരളജനത ഒറ്റക്കെട്ടായി നിപ്പയെ അതിജീവിക്കുകയായിരുന്നു. സംവിധായകൻ ആഷിഖ് അബു നിപ്പ വൈറസിനെ ആസ്പദമാക്കി വൈറസ് എന്ന ചിത്രം അണിയിച്ചൊരുക്കുകയുണ്ടായി. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം നിരൂപ പ്രശംസകൾ നേടുകയും ബോക്‌സ് ഓഫീസിൽ വലിയ വിജയവും കരസ്ഥമാക്കി. കുഞ്ചാക്കോ ബോബൻ, പാർവതി, ടോവിനോ തോമസ്, ആസിഫ് അലി, സൗബിൻ, ഇന്ദ്രജിത്, റീമ കല്ലിങ്കൽ, മഡോണ സെബാസ്റ്റ്യൻ, ശ്രീനാഥ് ഭാസി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന് അവകാശപ്പെടാൻ ഉണ്ടായിരുന്നു. വൈറസ് സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് സംവിധായകൻ ആഷിഖ് അബു വ്യക്തമാക്കിയിരിക്കുകയാണ്.
ഇൻസ്റ്റാഗ്രാമിൽ ആസ്‌ക്ക് മീ എ കൊസ്‌സ്റ്റൈനിൽ ഒരു ആരാധകൻ ആഷിക് അബുവിനോട് വൈറസ് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിക്കുകയുണ്ടായി. അദ്ദേഹം ഒരു വളച്ചുകെട്ടില്ലാതെ ‘നോ’ എന്നാണ് മറുപടി നൽകിയത്. ആഷിഖ് അബുവിന് പകരം മറ്റ് ഏതെങ്കിലും സംവിധായകൻ ആയിരുന്നെങ്കിൽ ഇപ്പോൾ അതിന് കുറിച്ചു ചിന്തിക്കുന്നില്ല അതല്ലെങ്കിൽ ഭാവിയിൽ പ്രതീക്ഷിക്കാം എന്നുമായിരിക്കും പ്രതികരിക്കുക. വൈറസിന് രണ്ടാം ഭാഗം ഉണ്ടാവില്ല എന്ന് വളരെ വ്യക്തമായി തന്നെ ആഷിഖ് അബു വെളിപ്പെടുത്തിയിരിക്കുകയാണ്. ആഷിഖ് അബു നിർമ്മിച്ചിരിക്കുന്ന ഹലാൽ ലവ് സ്റ്റോറി പോസ്റ്റ് പ്രൊഡക്ഷൻ വർക്കിലാണ്. ഇന്ദ്രജിത്ത്, ജോജു കേന്ദ്ര കഥാപാത്രങ്ങളായിയെത്തുന്ന ചിത്രം കൊറോണയുടെ ഭീതി മാറിയതിന് ശേഷം പ്രദർശനത്തിനെത്തും. ആഷിഖ് അബു അടുത്തതായി സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിനായി സിനിമ പ്രേമികൾ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.