കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വാർത്തയാണ് പ്രശസ്ത തെന്നിന്ത്യൻ നടിയും മലയാളിയുമായ കീർത്തി സുരേഷ് ഒരു ബിസിനസ്സുകാരനുമായി അടുപ്പത്തിലാണെന്നും അവരുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നും. എന്നാൽ ആരാണ് ആ ബിസിനസ്സുകാരനെന്ന വിവരം മാധ്യമങ്ങൾക്കു പോലും ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് കീർത്തി സുരേഷിന്റെ കുടുംബം. ഇങ്ങനെയൊരു വാർത്ത അടിസ്ഥാനരഹിതമാണെന്നും കീർത്തിക്കു അങ്ങനെയൊരു ബന്ധമില്ല എന്നും അവർ പറയുന്നു. അതുപോലെ കീർത്തിയുടെ കല്യാണത്തെ കുറിച്ചൊന്നും ആലോചനകൾ പോലും നടക്കുന്നില്ല എന്നും അവർ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോൾ സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ പുതിയ ചിത്രത്തിലാണ് കീർത്തി അഭിനയിക്കുന്നത്. ലോക്ക് ഡൗൺ മൂലം ചിത്രീകരണം നിർത്തി വെച്ചിരിക്കുന്നതിനാൽ കീർത്തി തന്റെ ചെന്നൈയിലുള്ള വീട്ടിലാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ കീർത്തി ഇപ്പോൾ ശ്രദ്ധിക്കുന്നത് തന്റെ സിനിമാ കരിയറിൽ തന്നെയാണ് എന്നാണ് അവർ പറയുന്നത്.
മലയാളത്തിലെ പ്രശസ്ത നിർമ്മാതാവായ ജി സുരേഷ് കുമാറിന്റെയും നടി മേനകളുടേയും മകളാണ് കീർത്തി സുരേഷ്. ജി സുരേഷ് കുമാറും ഇപ്പോൾ നടനെന്ന നിലയിൽ മലയാള സിനിമയിൽ സജീവമാണ്. മോഹൻലാൽ- പ്രിയദർശൻ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ഇനി റിലീസ് ചെയ്യാനുള്ള കീർത്തിയുടെ പുതിയ ചിത്രം. അതിൽ ഒരു അതിഥി വേഷമാണ് കീർത്തി സുരേഷ് ചെയ്തിരിക്കുന്നത്. മഹാനടി എന്ന തെലുങ്കു ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷ് അരങ്ങേറ്റം കുറിച്ചത് മോഹൻലാൽ- പ്രിയദർശൻ ചിത്രമായ ഗീതാഞ്ജലിയിലൂടെയാണ്. അതിനു ശേഷം ദിലീപിന്റെ ഒപ്പം റിങ് മാസ്റ്റർ എന്ന മലയാള ചിത്രത്തിലും അഭിനയിച്ച കീർത്തി തമിഴിലും വമ്പൻ താരമാണ്.
ഫോട്ടോ കടപ്പാട്: Kiransaphotography
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.