പ്രശസ്ത മലയാള സിനിമാ താരം ദുർഗാ കൃഷ്നയുടെ ഹൽദി ആഘോഷ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏപ്രിൽ അഞ്ചാം തീയതി വിവാഹിതരായ നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും ഹൽദി ആഘോഷ ചടങ്ങുകളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതോടൊപ്പം ഇവരുടെ കല്യാണ വിരുന്നിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഏറെ താരങ്ങൾ പങ്കെടുത്ത കല്യാണ വിരുന്നിൽ പ്രമുഖർ പ്രശസ്ത നടൻ ജയസൂര്യ, സംവിധായകൻ ബിലഹരി, നടൻ കൃഷ്ണ ശങ്കർ, നടി സാനിയ ഇയ്യപ്പൻ എന്നിവരായിരുന്നു. അതിൽ സഹപ്രവർത്തകർക്കും കൂട്ടുകാർക്കുമൊപ്പം ആടി പാടുന്ന ദുർഗാ കൃഷ്ണ, അർജുൻ രവീന്ദ്രൻ എന്നിവരുടെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിൽ ഏറെ രസകരമായ രീതിയിൽ ഒരുക്കിയ ദുർഗ്ഗയുടെ ഹൽദി ആഘോഷ വീഡിയോ ആണ് ശ്രദ്ധ നേടിയെടുക്കുന്നത്.
നാല് വർഷം നീണ്ടുനിന്ന പ്രണയജീവിതത്തിനു ശേഷമാണു അർജുനും ദുർഗയും വിവാഹിതരായത്. സിനിമ നിർമ്മാതാവ് കൂടിയായ അർജുൻ രവീന്ദ്രനുമായുള്ള പ്രണയം നേരത്തെ തന്നെ ദുർഗാ വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ വിമാനം, ജയസൂര്യ നായകനായ പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ദുർഗാ കൃഷ്ണ അഭിനയിച്ച അഞ്ചോളം ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. അതിൽ തന്നെ ദുർഗ്ഗയുടെ ആദ്യ കന്നഡ ചിത്രമായ 21 അവർസും, അതുപോലെ മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കുന്ന റാം എന്ന ബിഗ് ബജറ്റ് ചിത്രവുമുണ്ട്. വളരെ വേഗം മികച്ച നടി എന്ന് പേരെടുത്ത ദുർഗാ കൃഷ്ണ മികച്ച നർത്തകി കൂടിയാണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.