മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ചിപ്പി. നായികയായും സഹനടിയായുമൊക്കെ മലയാളത്തിന് പുറമെ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ചിപ്പി അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം താരം സീരിയൽ രംഗത്തേക്ക് തിരിഞ്ഞു. സൂര്യ ടിവിയിലെ സ്ത്രീ ജന്മം എന്ന പരമ്പരയിലൂടെയായിരുന്നു മിനിസ്ക്രീൻ രംഗത്തെ ചിപ്പിയുടെ തുടക്കം. തുടർന്ന് നിരവധി സീരിയലുകളിലൂടെ താരം മലയാളികളുടെ മനസ് കീഴടക്കി. നിലവില്‍ എഷ്യാനെറ്റിലെ സാന്ത്വനം എന്ന പരമ്പരയിലാണ് ചിപ്പി അഭിനയിക്കുന്നത്. അഭിനയത്തിന് പുറമെ സാന്ത്വനത്തിന്‌റെ നിര്‍മ്മാതാവും നടി തന്നെയാണ്. ശ്രീദേവി എന്ന മുഖ്യ കഥാപാത്രത്തെയാണ് ചിപ്പി സീരിയലിൽ അവതരിപ്പിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടിക്കൊപ്പം പാഥേയം എന്ന ചിത്രത്തില്‍ അഭിനയിച്ചതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോൾ. ഒരു ഭരതന്‍ സംവിധാനം ചെയ്ത പാഥേയത്തില്‍ ഹരിതാ മേനോന്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. അന്ന് മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കുന്നതിനേക്കാളും എക്‌സൈറ്റ്‌മെന്റ് അദ്ദേഹത്തിനെ കാണുന്നതായിരുന്നു എന്നാണ് താരം പറയുന്നത്. കൊടൈക്കനാലില്‍ വെച്ചായിരുന്നു ചിത്രീകരണം. സെറ്റില്‍ എറ്റവും ചെറിയ ആള്‍ ഞാനായിരുന്നു. അതിന്റെ ഒരു പരിഗണന ലഭിച്ചിരുന്നു. പിന്നീടാണ് എനിക്ക് യാതൊരു ബോധവുമില്ലെന്ന് എല്ലാവർക്കും മനസിലായത്. അവര് തന്ന കെയറിനെ കുറിച്ചെല്ലാം എനിക്ക് ഇപ്പോഴാണ് മനസിലാകുന്നത്. അന്ന് ഒന്നും അറിയില്ല. അതുകൊണ്ട് എനിക്ക് സെറ്റില്‍ ടെന്‍ഷനൊന്നും ഇല്ലായിരുന്നു. ഇപ്പോൾ അത്തരമൊരു ചിത്രത്തിലേക്ക് അവസരം ലഭിച്ചാൽ ചിലപ്പോൾ എനിക്ക് പേടിയായിരിക്കും. കാരണം അത്രയും വലിയ ആളുകളായിരുന്നു ആ സിനിമയ്ക്ക് പിന്നില്‍. ലോഹിതദാസ് സാര്‍, ഭരത് ഗോപി സര്‍, മമ്മൂക്ക, നെടുമുടി വേണു അങ്കിള്‍ എന്നിവർക്കൊപ്പം ഇപ്പോഴാണ് അഭിനയിക്കുന്നതെങ്കിൽ ഞാൻ പേടിച്ചേനെയെന്നും ചിപ്പി പറയുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.