പ്രശസ്ത നടി ഭാവന അഞ്ചു വർഷത്തെ ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ആദിൽ മൈമൂനത് അഷറഫ് രചിച്ചു സംവിധാനം ചെയ്യുന്ന ൻ്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവന തിരിച്ചെത്തുന്നത്. ഷറഫുദ്ധീൻ നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നതും സംവിധായകൻ ആദിൽ മൈമൂനത് അഷറഫ് ആണ്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്തു വിട്ടുകഴിഞ്ഞു. ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനീഷ് അബ്ദുൽഖാദർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അരുൺ റുഷ്ദി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പോൾ മാത്യൂസ്, നിഷാന്ത് റാംറ്റകെ, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്നാണ്.
ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചു വരവ് എന്നും നേരത്തെ വാർത്തകൾ വന്നിരുന്നു. സിനിമയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് ആണ് ആഷിഖ് അബു അന്ന് റിപ്പോർട്ടർ ടിവിയോട് പറഞ്ഞത്. ഒരു കഥ കേട്ട് ഭാവനക്ക് ഇഷ്ടപെട്ടിട്ടുണ്ട് എന്നും ആഷിഖ് അബു അന്ന് പറഞ്ഞിരുന്നു. ഏതായാലും ഇപ്പോൾ ഒരു പുതിയ ടീമിനൊപ്പമാണ് ഭാവന തിരിച്ചു വരവ് നടത്തുന്നത്. ഒരുപാട് പേര്‍ തിരിച്ചുവരാന്‍ നിർബന്ധിച്ചു എന്നും പൃഥ്വിരാജ്, ആഷിഖ് അബു, ജയസൂര്യ, ജിനു എബ്രഹാം, ഷാജി കൈലാസ് തുടങ്ങി നിരവധി പേര്‍ തനിക്കു അവസരം ഉണ്ടെന്നു പറഞ്ഞിരുന്നു എന്നും ഭാവന അടുത്തിടെ മാധ്യമ പ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. അഞ്ച് വര്‍ഷം മലയാള സിനിമയില്‍ നിന്ന് മാറി നിന്നപ്പോഴും, കന്നഡയിൽ ഒക്കെ ഒരുപിടി വലിയ ചിത്രങ്ങളുടെ ഭാഗമായി ഭാവന എത്തിയിരുന്നു.
ഫോട്ടോ കടപ്പാട്: Pranav Raaj
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.