പ്രശസ്ത മലയാള നടി ആയ ഭാമ വിവാഹിതയാവുകയാണ്. 12 വർഷം മുൻപ് റിലീസ് ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ ഇതിഹാസ രചയിതാവ് ലോഹിതദാസ് നമ്മുക്ക് പരിചയപ്പെടുത്തിയ നടി ആണ് ഭാമ. അതിനു ശേഷം ഒട്ടേറെ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ ഈ നടി മലയാള സിനിമാ പ്രേമികൾക്ക് പ്രിയങ്കരിയായി മാറി. സൗന്ദര്യവും അഭിനയ തികവും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ കഴിഞ്ഞ അപൂർവം നടിമാരിൽ ഒരാളാണ് ഭാമ. ഇപ്പോഴിതാ ഭാമ വിവാഹിതയാവാൻ പോവുകയാണ്. ഒരു പോപ്പുലർ മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് ഭാമ ഈ കാര്യം വെളിപ്പെടുത്തിയത്.
ചെന്നിത്തല സ്വദേശി ആയ ബിസിനസുകാരനായ അരുൺ ആണ് ഭാമയുടെ വരൻ. വരുന്ന ജനുവരി മാസത്തിൽ കോട്ടയത്ത് വെച്ചാണ് ഭാമയുടെ വിവാഹ ചടങ്ങുകൾ നടക്കുക. കൊച്ചിയിൽ വെച്ചായിരിക്കും അതിനു ശേഷമുള്ള റിസപ്‌ഷൻ നടക്കുന്നത്. കാനഡയിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അരുൺ ഇപ്പോൾ കൊച്ചിയിൽ സ്ഥിരതാമസമാക്കാൻ ഒരുങ്ങുകയാണ്. തന്റേതു ഒരു പ്രണയ വിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹമാണെന്നും പറഞ്ഞ ഭാമ, വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം വളരെ സ്പെഷ്യൽ ആണെന്നും പറയുന്നു.
ഭാമയുടെ സഹോദരിയുടെ ഭർത്താവും അരുണും തമ്മിൽ കാനഡയിൽ വെച്ചുള്ള പരിചയം ആണ് ഇപ്പോൾ ഭാമയുമായുള്ള വിവാഹാലോചനയിൽ എത്തിച്ചേർന്നത്. സിനിമയിൽ തുടരാൻ ഇഷ്ടമാണോ എന്ന് അരുൺ തന്നോട് ചോദിച്ചിട്ടുണ്ടെന്നും ഈ നടി വെളിപ്പെടുത്തുന്നു. നല്ല കഥാപാത്രങ്ങൾ വന്നാൽ എന്തായാലും അഭിനയിക്കണം എന്നാണ് അരുൺ പറഞ്ഞിരിക്കുന്നത് എന്നും അഭിനയ ജീവിതത്തിനു അരുണിന്റെ പൂർണ്ണ പിന്തുണ ഉണ്ടെന്നും ഭാമ പറയുന്നു-
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.