ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഒരു ചർച്ചയാണ് ബ്ലോക്ക്ബസ്റ്റർ മലയാള സിനിമാ സീരിസായ ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം വരുമോ എന്നത്. മലയാളികൾ മാത്രമല്ല, ഇന്ത്യ മുഴുവനുമുള്ള സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ദൃശ്യം 3. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് രചിച്ച് സംവിധാനം ചെയ്ത ദൃശ്യം 2013 ലാണ് റിലീസ് ചെയ്തത്. അമ്പത് കോടി ഗ്രോസ് എന്ന നേട്ടം മലയാള സിനിമക്ക് ആദ്യമായി സമ്മാനിച്ച ഈ ചിത്രം അതിന് ശേഷം തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, സിംഹളീസ്, ചൈനീസ്, ഇൻഡോനേഷ്യൻ തുടങ്ങി ഏഴോളം ഭാഷകളിലേക്കാണ് റീമേക്ക് ചെയ്തത്. അവിടെയെല്ലാം ഈ ചിത്രം വമ്പൻ ഹിറ്റായി മാറി. കഴിഞ്ഞ വർഷമാണ് ഇതിന്റെ രണ്ടാം ഭാഗമായ ദൃശ്യം 2 റിലീസായത്. ആഗോള തലത്തിലാണ് ഈ ചിത്രം അഭിനന്ദിക്കപ്പെട്ടത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ടാം ഭാഗമെന്നാണ് പ്രേക്ഷകരും നിരൂപകരും ഇതിനെ വിശേഷിപ്പിച്ചത്.
ഇപ്പോഴിതാ ഇതിന്റെ മൂന്നാം ഭാഗം എന്നുവരുമെന്നുള്ള ആകാംഷയിലാണ് പ്രേക്ഷകർ. മൂന്നാം ഭാഗത്തോടെയാണ് ഇതിന്റെ കഥ അവസാനിക്കുക എന്നും, അതിന്റെ ഒരു ബീജം തന്റെ മനസ്സിലുണ്ടെന്നും ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. പക്ഷെ ഏറ്റവും മികച്ച ഒരു കഥ രൂപപ്പെടുത്താൻ കഴിഞ്ഞാൽ മാത്രമേ താനത് ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതായാലും ദൃശ്യം സീരിസിൽ ഒരു പ്രധാന കഥാപാത്രം ചെയ്ത ആശ ശരത്തും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ കഥയൊരുങ്ങുകയാണെന്നും ദൃശ്യം 3 വരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ആശ ശരത് പറയുന്നു. മോഹൻലാൽ അവിസ്മരണീയമാക്കിയ ജോർജ്‌കുട്ടി എന്ന കഥാപാത്രത്തെ നമ്മുക്ക് പൂട്ടണ്ടേ എന്നും ആശ ശരത് ചോദിക്കുന്നുണ്ട്. ഇപ്പോൾ മോഹൻലാൽ തന്നെ നായകനായ റാം എന്ന 2 ഭാഗമുള്ള ചിത്രമൊരുക്കുകയാണ് ജീത്തു ജോസഫ്. അതിന് ശേഷം അദ്ദേഹം ദൃശ്യം 3 ന്റെ രചനയിലേക്കു കടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…
അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…
ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…
ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിങ്ഡം ഓഫ് കേരള മെയ്…
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
This website uses cookies.