ഒരുപിടി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത നടിയാണ് അർച്ചന കവി. വിവാഹ ശേഷം സിനിമയിൽ സജീവമല്ല എങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ നടി. ഇപ്പോഴിതാ ശരീര ഭാരം കുറച്ച അർച്ചന കവിയുടെ മേക് ഓവർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ലോക്ഡൗൺ കാലത്ത് മാനസികമായ ആരോഗ്യവ്യതിയാനത്തെ തുടർന്ന് തന്റെ ശരീരഭാരം വർധിച്ചിരുന്നു എന്നും കുറച്ച് ദിവസങ്ങൾക്കു മുമ്പ് ഓൺലൈനിലൂടെ കണ്ടുമുട്ടിയ പി.ടി. രാജേഷ് എന്ന ഫിറ്റ്നസ് ട്രെയിനറാണ് തന്റെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചത് എന്നും ഈ നടി വെളിപ്പെടുത്തുന്നു. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങൾകൊണ്ട് തനിക്കുണ്ടായ മാറ്റം ചിത്രങ്ങളിലൂടെ അർച്ചന കവി ആരാധകർക്ക് മുന്നിൽ പങ്കു വെക്കുകയും ചെയ്തു. ഇനിയും പരിശീലനം ഏറെ മുന്നോട്ടു കൊണ്ട് പോകാൻ ബാക്കിയുണ്ടെന്നും അർച്ചന കവി പറയുന്നു.
വ്ലോഗും വെബ്സീരീസുമൊക്കെയായി ഇപ്പോഴും തിരക്കിലാണ് അർച്ചന കവി. സിനിമയിലേക്ക് താരം തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണോ എന്നുറപ്പില്ല. എം ടി വാസുദേവൻ നായർ രചിച്ചു ലാൽ ജോസ് ഒരുക്കിയ നീലത്താമര എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അർച്ചന കവി, അതിനു ശേഷം മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ അഭിനയിച്ചു. വൺസ് അപ്പോൺ എ ടൈം ദെയ്ർ വാസ് എ കള്ളൻ എന്ന ചിത്രത്തിലാണ് അർച്ചന അവസാനമായി മലയാളത്തിൽ പ്രത്യക്ഷപ്പെട്ടത്. പ്രശസ്ത സ്റ്റാണ്ട് അപ് കൊമേഡിയൻ ആയ അബീഷ് മാത്യുവിനെ ആണ് അർച്ചന വിവാഹം ചെയ്തത്. 2016 ഇൽ ആയിരുന്നു ഇരുവരുടേയും വിവാഹം കഴിഞ്ഞത്. ചാനൽ അവതാരക ആയും ഏതാനും മ്യൂസിക് ആൽബങ്ങളിലും അർച്ചന കവി സിനിമയിൽ വരുന്നതിനു മുൻപേ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിയാൻ വിക്രം ചിത്രം വീര ധീര ശൂരനിലെ ആദ്യ ഗാനം കല്ലൂരം റിലീസായി. ചിയാൻ വിക്രമും…
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
This website uses cookies.