സ്വപ്ന സഞ്ചാരി എന്ന ജയറാം ചിത്രത്തിലൂടെ ബാലതാരമായി അഭിനയിച്ചു ശ്രദ്ധ നേടിയ അനു ഇമ്മാനുവൽ പിന്നീട് കയ്യടി നേടിയെടുത്തത് നിവിൻ പോളി നായകനായ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെയാണ്. അതിനു ശേഷം അന്യ ഭാഷകളിൽ അഭിനയിച്ചും ആരാധകരെ നേടിയ ഈ നടി ഗ്ലാമറസ് മേക് ഓവറുകൾ നടത്തി വമ്പൻ രീതിയിൽ യുവാക്കളുടെ ഇടയിൽ വൈറലായി മാറി. ഇപ്പോഴിതാ തന്റെ പുത്തൻ മേക് ഓവറിലും ശ്രദ്ധ നേടിയെടുക്കുകയാണ് അനു ഇമ്മാനുവൽ. ഈ നടിയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. ഇൻസ്റാഗ്രാമിലൂടെ അനു ഇമ്മാനുവൽ പങ്കു വെച്ച ചിത്രങ്ങളിൽ അതീവ ഗ്ളാമറസായാണ് ഈ നടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തെലുങ്കിലും തമിഴിലും ചിത്രങ്ങൾ ചെയ്യുന്ന അനുവിന്റെ ഇനി വരാനുള്ള ചിത്രം ഈ രണ്ടു ഭാഷകളിലുമായി ഒരുക്കിയ മഹാസമുദ്രമാണ്.
https://www.instagram.com/p/CSWjuTUh2WM/
നാനിക്കൊപ്പം തെലുങ്കു റൊമാന്റിക് ചിത്രമായ മജ്നുവിൽ അരങ്ങേറിയ അനു ഇമ്മാനുവൽ പിന്നീട് ഓക്‌സിജന്‍, കിട്ടു ഉന്നാടു ജാഗ്രത തുടങ്ങിയ തുടങ്ങിയ തെലുങ്കു ചിത്രങ്ങളിലും അഭിനയിച്ചു കയ്യടി നേടി. പവന്‍ കല്യാണ്‍ നായകനായി എത്തിയ തെലുങ്ക് ചിത്രത്തിലും അഭിനയിച്ച അനു അന്യ ഭാഷാ ചിത്രങ്ങളിൽ കൂടുതലും ഗ്ലാമർ വേഷങ്ങളാണ് ചെയ്യുന്നത്. തമിഴിൽ വിശാൽ നായകനായ തുപ്പരിവാലൻ എന്ന ചിത്രത്തിലൂടെ ആണ് അനു അരങ്ങേറ്റം കുറിച്ചത്. തെലുങ്കിൽ അല്ലു അർജുൻ, വിജയ് ദേവര്കൊണ്ട, തമിഴിൽ ശിവകാർത്തികേയൻ എന്നിവരുടെ ഒപ്പം അനു ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ഇത് വരെ പതിമൂന്നോളം ചിത്രങ്ങളിൽ അഭിനയിച്ച അനു മലയാളത്തിൽ രണ്ടു ചിത്രങ്ങളിൽ മാത്രമാണ് പ്രത്യക്ഷപ്പെട്ടത്.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.