[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബീച്ച് പോസിൽ അങ്കമാലി ഡയറീസ് നായിക അന്ന രാജന്റെ ഫോട്ടോഷൂട്ട്

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജൻ. അതിനു ശേഷം മോഹൻലാൽ നായകനായ ലാൽ ജോസ് ചിത്രം വെളിപാടിന്റെ പുസ്തകം, ജയറാം നായകനായ ലോനപ്പന്റെ മാമോദീസ, മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം മധുര രാജ, ധ്യാൻ ശ്രീനിവാസൻ നായകനായ സച്ചിൻ, സച്ചി ഒരുക്കിയ പൃഥ്വിരാജ് – ബിജു മേനോൻ ചിത്രം അയ്യപ്പനും കോശിയും എന്നിവയും ചെയ്തു ശ്രദ്ധ നേടിയ അന്ന രാജന്റെ പുതിയ ഒരു ഫോട്ടോഷൂട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോണ്ടിച്ചേരി ബീച്ചിൽ വെച്ച് നടത്തിയ ഫോട്ടോഷൂട്ടിൽ ബീച്ച് പോസിൽ ആണ് അന്ന രാജൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മൂർത്തി സച്ചിൻ ആണ് അന്ന രാജന്റെ ഈ ചിത്രം പകർത്തിയിരിക്കുന്നത്. ബീച്ച് പോസ് സീസൺ 1 : എപ്പിസോഡ് 1 – പ്രുഡൻറ് എന്നാണ് തന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ച് കൊണ്ട് അന്ന രാജൻ കുറിച്ചിരിക്കുന്നത്.

മോഡേൺ വസ്ത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന അന്ന രാജന്റെ ഈ ചിത്രം എന്തായാലും ആരാധകരും ഫാഷൻ പ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു. ബിബിൻ ജോർജ് നായക വേഷത്തിൽ എത്തുന്ന തിരിമാലി ആണ് അന്ന രാജൻ പ്രധാന വേഷം ചെയ്യുന്ന പുതിയ ചിത്രം. ഇത് കൂടാതെ സലാം പി ഷാജി ഒരുക്കുന്ന ഇടുക്കി ബ്ലാസ്റ്റേഴ്‌സ്, സംജിത് മുഹമ്മദ് ഒരുക്കുന്ന തലനാരിഴ, സുജിത് ലാൽ ഒരുക്കുന്ന രണ്ട് എന്നിവയാണ് അന്ന രാജൻ അഭിനയിക്കുന്ന ചിത്രങ്ങൾ. ഇവയിൽ ഇടുക്കി ബ്ലാസ്റ്റേഴ്‌സ് പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലും തലനാരിഴ, രണ്ട് എന്നിവ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുമാണ്.

ഫോട്ടോ കടപ്പാട്: മൂർത്തി സച്ചിൻ

https://www.instagram.com/p/CH2shEmJ3x3/

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

1 day ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

3 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

1 week ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.