മലയാള സിനിമയിലെ ഭാഗ്യ നായികമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണിന്നു ഐശ്വര്യ ലക്ഷ്മി. സൗന്ദര്യവും അഭിനയ മികവും കൊണ്ട് മലയാള സിനിമാ പ്രേമികളുടെ മനസ്സിൽ ഇടം നേടിയ ഈ നടി ഇപ്പോൾ തമിഴ് സിനിമയിലേയും വമ്പൻ ചിത്രങ്ങളുടെ ഭാഗമാണ്. ധനുഷ് നായകനായ കാർത്തിക് സുബ്ബരാജ് ചിത്രമായ ജഗമേ തന്തിരത്തിൽ നായികാ വേഷം ചെയ്യുന്ന ഐശ്വര്യ ലക്ഷ്മി, മണി രത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽവനിലേയും നായികമാരിൽ ഒരാളാണ്. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശേഷം മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗര്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മി നമ്മുടെ മുന്നിലെത്തി. ആക്ഷൻ എന്ന ചിത്രത്തിലൂടെ വിശാലിന്റെ നായികാ വേഷം ചെയ്തു തമിഴിൽ അരങ്ങേറ്റം കുറിച്ച ഈ നടിയുടെ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ ജഗമേ തന്തിരം, അർച്ചന 31 നോട്ട് ഔട്ട്, ബിസ്മി സ്പെഷ്യൽ, കാണെക്കാണെ, പൊന്നിയിൽ സെൽവൻ എന്നിവയാണ്.
ഇപ്പോഴിതാ സിനിമയിലെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ് എന്ന വിഷയത്തെ കുറിച്ച് ഒരു മാധ്യമ അഭിമുഖത്തിൽ ഐശ്വര്യ ലക്ഷ്മി പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധ നേടുകയാണ്. തന്റെ അറിവിൽ നിന്നും കിട്ടിയത് നമ്മൾ ചെയ്യുന്ന കഥാപാത്രത്തെ ഒരിക്കലും വിധിക്കരുത് എന്നാണെന്നും, ചെയ്യുന്ന കഥാപാത്രം തെറ്റാണെന്ന് മനസിൽ വിചാരിച്ച് ചെയ്താൽ ഒരിക്കലും നല്ല രീതിയിൽ ചെയ്യാൻ പറ്റില്ല എന്നുമാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. തന്റെ സ്വഭാവത്തിനു നേരെ വിപരീതമായാകും കഥാപാത്രം ചെയ്യുന്നത് എന്നും അത് ജഡ്ജ് ചെയ്ത് തന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നോക്കി ചെയ്യാൻ തുടങ്ങിയാൽ പിന്നെ എല്ലാ കാരക്ടറും ഒരേ പോലെയുള്ളതായി മാറുമെന്നും ഈ നടി വിശദീകരിക്കുന്നു. പൊളിറ്റിക്കൽ കറക്ട്നസ് താൻ നോക്കാറില്ല എന്നും കാരണം ക്രിയേറ്റിവിറ്റിക്ക് ആ വാക്കിൽ തന്നെ ഫ്രീഡം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു. പ്രേക്ഷകർ മണ്ടന്മാരല്ല എന്നും സിനിമയുടെ ക്രിയേറ്റിവ് ആയ വശം അതിന്റെ മേക്കേഴ്‌സ് ആണ് നോക്കുന്നതെന്നും നടി എടുത്തു പറയുന്നു. സിനിമയിലെ ഒരു കഥാപാത്രം കൊലപാതകം ചെയ്തു എന്നു പറഞ്ഞ് നാളെ പോയി ഒരാൾ കൊലപാതകം ചെയ്യണമെന്നില്ല എന്ന് പറഞ്ഞ ഐശ്വര്യ നല്ലതും ചീത്തയും മനസ്സിലാക്കാനുള്ള ബുദ്ധി പ്രേക്ഷകർക്ക് ഉണ്ടെന്നും കൂട്ടിച്ചേർത്തു.
ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.