പ്രശസ്ത മലയാള യുവനടി അഹാന കൃഷ്ണയുടെ പുതുപുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. അഹാന കൃഷ്ണ തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുന്ന ഈ ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അതിരപ്പിള്ളിയുടെ വശ്യമായ സൗന്ദര്യത്തിന്റെ പശ്ചാത്തലത്തിലാണ് അഹാന കൃഷ്ണയുടെ ഈ പുതിയ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. വെളുത്ത ടോപ്പും കറുത്ത ഷോർട്സും ധരിച്ച അഹാനയുടെ ഗ്ലാമർ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുകയാണ്. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ഒരു സ്ഥലമാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. ബാഹുബലി അടക്കമുള്ള ഒട്ടേറെ ചിത്രങ്ങളും ഷൂട്ട് ചെയ്തിട്ടുള്ള ആ മനോഹരമായ വെള്ളച്ചാട്ടത്തിന്റെ മുന്നിലും പരിസര പ്രദേശങ്ങളിലും വെച്ചാണ് അഹാനയുടെ പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി തന്റെ എല്ലാ പുതിയ ചിത്രങ്ങളും ആരാധകർക്കായി പങ്കു വെക്കാറുമുണ്ട്.
പ്രശസ്ത മലയാള നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന ഇന്ന് മലയാളത്തിലെ തിരക്കുള്ള യുവനടിമാരിൽ ഒരാളാണ്. ഞാൻ സ്റ്റീവ് ലോപസ് എന്ന രാജീവ് രവി ചിത്രത്തിലെ നായികാ വേഷം ചെയ്തുകൊണ്ട് അരങ്ങേറ്റം കുറിച്ച അഹാന, അതിനു ശേഷം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി ആയും ശേഷം ലുക്കാ എന്ന ചിത്രത്തിൽ ടോവിനോ തോമസിന്റെ നായികയായും അഭിനയിച്ചു ശ്രദ്ധ നേടി. നാൻസി റാണി, പിടികിട്ടാപ്പുള്ളി, അടി എന്നീ ചിത്രങ്ങളാണ് അഹാന അഭിനയിച്ചു ഇനി പുറത്തു വരാനുള്ള മലയാള ചിത്രങ്ങൾ. അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണയും ഈ അടുത്തിടെ വൺ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരുന്നു.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.