അർബുദ രോഗത്തിൽ നിന്ന് മുക്തനായതിനു ശേഷം കെ ജി എഫ് 2 എന്ന ബ്രഹ്മാണ്ഡ കന്നഡ ചിത്രത്തിലൂടെ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുകയാണ് ബോളിവുഡ് സൂപ്പർ താരമായ സഞ്ജയ് ദത്. അധീര എന്ന വില്ലൻ കഥാപാത്രം ആയാണ് സഞ്ജയ് ദത് എത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ പ്രമോഷൻ പരിപാടികളിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങൾ വലിയ ശ്രദ്ധയാണ് നേടുന്നത്. നടന്‍മാര്‍ പ്രായം അറിഞ്ഞ് അഭിനയിക്കണമെന്ന് ആണ് സഞ്ജയ് ദത് പറയുന്നത്. പ്രായം കുറഞ്ഞ നായികമാര്‍ക്കൊപ്പം ഇനിയും പ്രണയരംഗങ്ങളില്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ആണ് അദ്ദേഹം മറുപടി നൽകിയത്. നടന്‍മാര്‍ അവരുടെ പ്രായം സ്വയം അംഗീകരിക്കണം എന്നു പറഞ്ഞ സഞ്ജയ് ദത്, തിരക്കഥ ആവശ്യപ്പെടുന്നില്ലെങ്കില്‍ ചെറുപ്പക്കാരനായി നടിക്കുന്നതെന്തിന് എന്നും ചോദിക്കുന്നു.
ചെറുപ്പക്കാരുടെ കഥയാണെങ്കില്‍ യുവതാരങ്ങള്‍ ചെയ്യട്ടേ എന്നും ഈ പ്രായത്തില്‍ തനിക്ക് ആലിയയുമായുള്ള പ്രണയരംഗത്തില്‍ അഭിനയിക്കാന്‍ സാധിക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു. ഏപ്രിൽ 14 നു ആണ് ആഗോള റിലീസ് ആയി 5 ഭാഷകളിൽ കെ ജി എഫ് 2 എത്തുന്നത്. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ശ്രീനിഥി ഷെട്ടി ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ബോളിവുഡ് താരം രവീണ ടണ്ഠൻ, പ്രശസ്ത നടൻ പ്രകാശ് രാജ് എന്നിവരും അഭിനയിക്കുന്നുണ്ട്. ഇതിന്റെ ട്രയ്ലർ, ടീസർ, ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സൂപ്പർ ട്രെൻഡിങ് ആണ്. ഈ ചിത്രത്തിൻറെ ഷൂട്ടിങ്ങിന് ഇടയിൽ ആണ് സഞ്ജയ് ദത് രോഗബാധിതനാവുന്നതും ചികിൽസക്ക് പോയതും.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.