[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ജോസെഫ് അലക്സിന്റെ ഡയലോഗ് പറഞ്ഞു കയ്യടി നേടി യാഷ്; യാത്ര മലയാളം ട്രൈലെർ റിലീസ് ചെയ്തു താരം..!

ഇന്നലെ വൈകുന്നേരം ആണ് മമ്മൂട്ടിയുടെ തെലുങ്കു ചിത്രമായ യാത്രയുടെ മലയാളം ട്രൈലെർ ലോഞ്ച് നടന്നത്. എറണാകുളം ലുലു മാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത കന്നഡ താരം യാഷ് ആണ് യാത്രയുടെ മലയാളം ട്രൈലെർ ലോഞ്ച് ചെയ്തത്. കെ ജി എഫ് എന്ന ചിത്രത്തിലൂടെ മാലയാളികൾക്കിടയിലും ഏറെ പ്രശസ്തനായ യാഷ് ഇന്നലെ ലുലുവിൽ നടന്ന കെ ജി എഫിന്റെ സ്പെഷ്യൽ ഷോയും ആരാധകർക്കൊപ്പം കണ്ടിരുന്നു. അതിനു ശേഷമാണു അദ്ദേഹം യാത്ര ട്രൈലെർ ലോഞ്ചിന് എത്തിയത്. മമ്മൂട്ടിയും പങ്കെടുത്ത ചടങ്ങിൽ വെച്ച് യാഷ് മമ്മൂട്ടിയുടെ പ്രശസ്തമായ ഒരു ഡയലോഗ് പറയുന്ന വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

ദി കിംഗ് എന്ന മമ്മൂട്ടി ചിത്രത്തിലെ അദ്ദേഹം അവതരിപ്പിച്ച ജോസെഫ് അലക്സ് എന്ന കളക്ടർ കഥാപാത്രം പറയുന്ന ഡയലോഗ് ആണ് യാഷ് പറഞ്ഞത്. മലയാളം പഠിക്കാൻ സെൻസ് വേണം സെന്സിബിലിറ്റി വേണം സെന്സിറ്റിവിറ്റി വേണം എന്ന് ജോസെഫ് അലക്സ് സ്റ്റൈലിൽ യാഷ് പറഞ്ഞപ്പോൾ  കാണികൾക്കൾക്കിടയിൽ നിന്ന് കയ്യടികൾ മുഴങ്ങി. മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര കേരളത്തിൽ വിതരണം ചെയ്യുന്നത് ഗ്ലോബൽ യുണൈറ്റഡ് മീഡിയ ആണ്. ഈ വരുന്ന എട്ടാം തീയതി ആണ് ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. അന്തരിച്ച മുൻ ആന്ധ്ര മുഖ്യ മന്ത്രി വൈ എസ് രാജശേഖര റെഡ്ഢിയുടെ പദയാത്രയുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സുഹാസിനി, ജഗപതി ബാബു, അനസൂയ, പോസാനി കൃഷ്ണ മുരളി, റാവു രമേശ്, സച്ചിൻ ഖാഡെക്കാർ, വിനോദ് കുമാർ എന്നിവരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. 

webdesk

Recent Posts

ഈ സിനിമ അതിഗംഭീരം. മലയാളികൾ കക്ഷിരാഷ്ട്രീയഭേദമന്യേ കാണേണ്ട സിനിമ – ഡീൻ കുര്യാക്കോസ് എം.പി

അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…

3 hours ago

“വെൽക്കം ടു മലയാളം സിനിമ..“ ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…

15 hours ago

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

1 day ago

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ. ജനറൽ സെക്രട്ടറി എസ് എസ് .ടി സുബ്രഹ്മണ്യം

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…

3 days ago

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

2 weeks ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

2 weeks ago

This website uses cookies.