നടനെന്ന നിലയിലും തിരക്കഥാ രചയിതാവെന്ന നിലയിലും ഇന്ന് മലയാള സിനിമാ പ്രേമികളുടെ പ്രീയപ്പെട്ട കലാകാരനാണ് വിഷ്ണു ഉണ്ണികൃഷ്ണൻ. ബിബിൻ ജോർജിനൊപ്പം ചേർന്ന് വിഷ്ണു എഴുതിയ ചിത്രങ്ങളാണ് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമ കഥ എന്നിവ. ഇതിൽ അവരുടെ ആദ്യ ചിത്രം നാദിർഷായുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്ലോക്ക്ബസ്റ്റർ മൾട്ടിസ്റ്റാർ ചിത്രമാണെങ്കിൽ രണ്ടാമത്തെ ചിത്രമായ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സൂപ്പർ ഹിറ്റിൽ നായകനും വിഷ്ണു ഉണ്ണികൃഷ്ണൻ തന്നെയായിരുന്നു. അതിനു ശേഷം ഒരുപിടി രസകരമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു നമ്മുടെ മുന്നിലെത്തി കയ്യടി നേടി ഈ കലാകാരൻ. ഇപ്പോഴിതാ മലയാളികളുടെ സ്വന്തം കട്ടപ്പനയിലെ ഋത്വിക് റോഷന് ഒരു ജൂനിയർ ജനിച്ചിരിക്കുകയാണ്. ആദ്യത്തെ കണ്മണി ജനിച്ചതിന്റെ സന്തോഷം വിഷ്ണു ഉണ്ണികൃഷ്ണൻ ആരാധകരുമായി പങ്കു വെക്കുകയും ചെയ്തു.
കുഞ്ഞിനൊപ്പമുള്ള ചിത്രവും വിഷ്ണു സോഷ്യൽ മീഡിയയിലൂടെ ഏവർക്കുമായി പങ്കു വെച്ചു. ഈ കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം കഴിഞ്ഞത്. നേരത്തേ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരവും വിഷ്ണു സമൂഹ മാധ്യമങ്ങളിൽ കൂടി അറിയിച്ചിരുന്നു. ഐശ്വര്യ എന്നാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ ഭാര്യയുടെ പേര്. ഒരു ആൺകുട്ടിയും ഒരു അമ്മയും ഒരു അച്ഛനും പിറവി കൊണ്ടിരിക്കുന്നു. ഇത്രയധികം വേദനയിലൂടെയും സമ്മർദ്ദത്തിലൂടെയും കടന്നു പോകാൻ മനസ് കാണിച്ചതിന് നന്ദി, എന്റെ പ്രിയപ്പെട്ടവളേ, എന്ന് കുറിച്ചുകൊണ്ടാണ് വിഷ്ണു മകനൊപ്പമുള്ള ചിത്രം എല്ലാവർക്കുമായി പങ്കു വെച്ചിരിക്കുന്നത്. വികടകുമാരന്‍, നിത്യഹരിതനായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച വിഷ്ണു മോഹൻലാലിനൊപ്പം സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിലും നിർണ്ണായക വേഷമിട്ടു.
ഫോട്ടോ കടപ്പാട്: Chithrasala Photography
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.