ലോകം മുഴുവൻ കോവിഡ് പ്രതിസന്ധിയിൽ പെട്ടുഴറിയ വർഷമാണ് 2020. ഈ വർഷം അതിന്റെ അവസാന ദിവസങ്ങളോട് അടുക്കുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ട്വീറ്റുകൾ, ഹാഷ് ടാഗുകൾ ഏതൊക്കെയെന്നുള്ള ലിസ്റ്റ് പുറത്തു വന്നിരിക്കുകയാണ്. ഇന്ത്യയിൽ ട്വിറ്ററിൽ ഈ വർഷം ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ടത് ദളപതി വിജയ്‌യുടെ നെയ്വേലി സെൽഫിയാണ്. തന്റെ ആരാധകരോടൊപ്പം വിജയ് എടുത്ത ആ സെൽഫി ഏകദേശം 159000 തവണയാണ് റീട്വീറ്റ് ചെയ്യത് എന്നാണ് കണക്ക്. മാസ്റ്റർ എന്ന സിനിമയുടെ നെയ്‌വേലിയിൽ ഉള്ള ലൊക്കേഷനിൽ വെച്ചാണ് വിജയ് ആ സെൽഫി എടുത്തത്. ഇൻകം ടാക്‌സ് റെയ്‌ഡ്, ബിജെപി പ്രവർത്തകരുടെ പ്രതിഷേധം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങളിൽ പെട്ടു നിൽക്കുന്ന സമയത്താണ് വിജയ് ആ സെൽഫി എടുത്തിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരി മാസത്തിൽ ആണ് മേൽപ്പറഞ്ഞ സംഭവങ്ങൾ അരങ്ങേറിയത്. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ട്വീറ്റ് ആയി മാറിയത് തന്റെ ഭാര്യയും നടിയുമായ അനുഷ്‌ക ശർമ ഗർഭിണിയാണ് എന്ന് വെളിപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലി പോസ്റ്റ് ചെയ്ത ട്വീറ്റാണ്. അതുപോലെ ഏറ്റവും കൂടുതൽ തവണ ഉപയോഗിച്ച ഹാഷ് ടാഗ് #Covid19 എന്ന ഹാഷ് ടാഗ് ആണ്. #SushantSinghRajput രണ്ടാം സ്ഥാനം നേടിയപ്പോൾ ഏറ്റവും കൂടുതൽ ട്വീറ്റ് ചെയ്യപ്പെട്ട സിനിമ, സ്‌പോർട്‌സ് ഹാഷ് ടാഗുകളായി മാറിയത് #DilBechara, #IPL2020 എന്നിവയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റും, മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ട്വീറ്റും ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ടവയുടെ ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.