[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഷക്കീല തരംഗം വീണ്ടും വരുമോ; ആദ്യ ടീസർ തരംഗമാകുന്നു..!

തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലും സൗത്ത് ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ചു മലയാള സിനിമയിൽ നിറഞ്ഞു നിന്ന നായികയാണ് ഷക്കീല. ബി ഗ്രേഡ് ചിത്രങ്ങളിലെ മാദക വേഷങ്ങളിലൂടെ യുവ പ്രേക്ഷകരെ ആകർഷിച്ച ഈ നടി ബോക്‌സ് ഓഫീസിൽ വലിയ ഹിറ്റുകൾ ആണ് സൃഷ്ടിച്ചത്. ആ കാലത്തു മലയാളത്തിലെ സൂപ്പർ താരങ്ങൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സിനിമാ റിലീസിന്റെ ആദ്യ ദിനങ്ങളിൽ തീയേറ്ററിൽ എത്തിക്കാൻ ഈ നടിക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ ഷക്കീലയുടെ ജീവിത കഥയിൽ നിന്ന് പ്രചോദനമുൾക്കൊണ്ടു നിർമ്മിച്ച, ഷക്കീല എന്ന ചിത്രം പ്രദർശനം ആരംഭിക്കാൻ പോവുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്യുകയും വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്.

കന്നഡ സംവിധായകൻ ഇന്ദ്രജിത് ലങ്കേഷ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ റിച്ച ഛദ്ദ ആണ് ഷക്കീലയുടെ വേഷം ചെയ്യുന്നത്. ഷക്കീലയുടെ വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും സംഭവിച്ച കാര്യങ്ങളും അവർ നേരിട്ട പ്രശ്നങ്ങളും അപമാനവും തിരസ്‌കാരങ്ങളുമെല്ലാം ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിക്കാനാണ് സംവിധായകന്റെ ശ്രമം. ഈ വർഷം ക്രിസ്‌മസ്‌ റിലീസ് ആയി ഷക്കീല എത്തിക്കാനാണ് അണിയറ പ്രവർത്തകർ പ്ലാൻ ചെയ്യുന്നത്. റിച്ച ഛദ്ദയോടൊപ്പം പങ്കജ് ത്രിപാഠി, എസ്തർ നോരോണ, രാജീവ് പിള്ളൈ, ഷീവ റാണ എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമി നന്വനി ആണ്. വീർ സമർത്, മീറ്റ് ബ്രോസ് എന്നിവർ ചേർന്ന് സംഗീതം നൽകിയിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് റായിയും എഡിറ്റിങ് നിർവഹിച്ചത് ബലു സലൂജയുമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

17 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.