യുവ സിനിമാ പ്രേമികൾക്കിടയിൽ വളരെ സ്വാധീനമുള്ള നടനാണ് ഉണ്ണി മുകുന്ദൻ. ശാരീരിക സൗന്ദര്യം കൊണ്ടും അഭിനയ മികവുകൊണ്ടും ഇതിനോടകം നിരവധി ആരാധകരെ നേടിയിട്ടുള്ള ഉണ്ണി മുകുന്ദൻ മലയാളത്തിലെ യുവതാരനിരയിൽ ഏറ്റവും ശ്രദ്ധേയരായ നടന്മാരിൽ ഒരാളാണ്. വൈശാഖ് സംവിധാനം ചെയ്ത മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻ മുഖ്യധാരയിൽ ഏറെ ശ്രദ്ധ നേടുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായകനായും സഹനടനായും വില്ലനായും എത്തിയ താരം അന്യ ഭാഷയിലും തന്റെ കഴിവ് തെളിയിച്ചു. മറ്റു താരങ്ങളെ പോലെ തന്നെ ഉണ്ണി മുകുന്ദൻ സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ്. കഴിയുന്നത് പോലെ സോഷ്യൽ മീഡിയ വഴി ആരാധകരോട് സംവദിക്കുവാൻ താരം സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും രസകരമായ മറുപടി ഉണ്ണി മുകുന്ദൻ നൽകിയിരിക്കുകയാണ്. മറ്റു താരങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും ഉണ്ണി മുകുന്ദൻ നൽകുന്ന മറുപടികൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരിക്കുകയാണ്.
മലയാളത്തിലെ സൂപ്പർ താരങ്ങളെക്കുറിച്ച് ഉണ്ണി മുകുന്ദൻ നടത്തിയ ചില പരാമർശങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. ദുൽഖർ വണ്ടി പ്രാന്തൻ, മോഹൻലാൽ മാസ് കാ ബാപ്, നിവിൻപോളി ഡാർലിംഗ് അങ്ങനെ ആരാധകരെ ആവേശത്തിലാഴ്ത്തുന്ന നിരവധി മറുപടികളാണ് താരം നൽകിയത്. മലയാളത്തിൽ ഉണ്ണി മുകുന്ദന് ഏറ്റവും പ്രിയപ്പെട്ട നടിമാർ ആരൊക്കെയാണ് എന്നുള്ള ചോദ്യത്തിന് മൂന്ന് നടിമാരുടെ പേരാണ് ഉണ്ണി മുകുന്ദൻ മറുപടിയായി നൽകിയത്. ഒന്നാമതായി നടി അനു സിത്താരയുടെ പേരാണ് താരം പറഞ്ഞത്. നടി ശോഭനയും കാവ്യ മാധവനും ആണ് മറ്റു രണ്ടു നടിമാർ. ആരാധകർ വലിയ കൗതുകത്തോടെയാണ് തങ്ങളുടെ ഇഷ്ട താരം ആരാധനയോടെ നോക്കിക്കാണുന്ന നടിമാർ ആരൊക്കെയാണെന്ന് അറിഞ്ഞത്. മലയാളികളുടെ സ്ത്രീ- സൗന്ദര്യ സങ്കൽപങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന താരങ്ങൾ തന്നെയാണ് ഉണ്ണി മുകുന്ദന്റെയും പ്രിയപ്പെട്ട നടിമാർ. ഇത്തരത്തിലുള്ള നിരവധി കൗതുകകരമായ ചോദ്യങ്ങൾക്ക് രസകരമായ രീതിയിൽ ഉണ്ണി മുകുന്ദൻ മറുപടി നൽകിയിട്ടുണ്ട്. നാളുകൾക്ക് ശേഷം വീണ്ടും സജീവമായ സിനിമാമേഖലയിൽ ശക്തമായ തിരിച്ചു വരവിന് ഒരുങ്ങിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. താരം നായകനാവുന്ന മേൽപ്പടിയാൻ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.