മലയാള സിനിമാ താരങ്ങൾ ഓരോരുത്തരും മലയാള സിനിമയുടെ അണിയറ പ്രവർത്തകരും കേരളാ ജനതയുടെ വിഷമത്തിൽ പങ്കു ചേരുകയും അവർക്കു വേണ്ടിയുള്ള സഹായങ്ങൾ എത്തിക്കുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ തമിഴ് സിനിമാ പ്രവർത്തകരും കേരളാ ജനതയ്ക്ക് സഹായവുമായി എത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ ഫണ്ടിലേക്ക് തമിഴ് സൂപ്പർ താരം സൂര്യയും അനുജൻ കാർത്തിയും ചേർന്ന് 25 ലക്ഷം രൂപയാണ് സംഭാവന ചെയ്തിരിക്കുന്നത്. പ്രശസ്ത സൗത്ത് ഇന്ത്യൻ ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ചെന്നൈയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ കേരളാ ജനതയും , മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള മലയാള സിനിമാ താരങ്ങളും തങ്ങളുടെ സഹായ ഹസ്തവുമായി എത്തിയിരുന്നു.. ഇപ്പോൾ അതിനുള്ള നന്ദി തിരിച്ചു കാണിക്കുകയാണ് തമിഴ് സിനിമ.
ഫാൻസ് പ്രവർത്തകർ വഴി കുട്ടനാട്ടിൽ ദുരിത ബാധിതർക്ക് സഹായമെത്തിച്ച മോഹൻലാൽ ‘അമ്മ സംഘടന വഴി പത്തു ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പറവൂരുള്ള ദുരിതാശ്വാസ ക്യാമ്പിൽ സന്ദർശനം നടത്തിയ മമ്മൂട്ടി അവിടെയുള്ളവർക്കു വേണ്ട സഹായം എത്തിക്കാം എന്ന വാക്ക് നൽകിയാണ് മടങ്ങിയത്. നടൻ ജയറാം ഭാര്യ പാർവതി വഴിയാണ് കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ അവശ്യ വസ്തുക്കൾ എത്തിച്ചത്. ഇത് കൂടാതെ നീലി എന്ന ചിത്രത്തിന്റെ നിർമ്മാതാവ്, മറഡോണ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ ചിത്രത്തിന്റെ കളക്ഷന്റെ ഒരു ഭാഗം സംഭാവനയായി നല്കുകയാണ്.
നടന്മാരുടെ പേരിലുള്ള ആരാധക കൂട്ടായ്മകളും തങ്ങളെ കൊണ്ട് പറ്റുന്ന തരത്തിൽ അവശ്യ വസ്തുക്കൾ എത്തിക്കുകയാണ് കേരളമെങ്ങുമുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ. മോഹൻലാൽ- മമ്മൂട്ടി ഫാൻസ് അസോസിയേഷനുകൾ ഇക്കാര്യത്തിൽ നടത്തുന്ന സേവനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.