മലയാള സിനിമയിലെ ഓൾ റൗണ്ടർമാരിൽ ഒരാളായ നടൻ ശ്രീനിവാസനെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് വീണ്ടും ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേക്ക് പോകാൻ നെടുമ്പാശ്ശേരി വിമാന താവളത്തിൽ എത്തിയ ശ്രീനിവാസന് ശ്വാസം മുട്ടലും മറ്റു ദേഹാസ്വാസ്ഥ്യങ്ങളും അനുഭവപ്പെടുകയും അതേ തുടർന്ന് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്യുകയായിരുന്നു. ആദ്യം അങ്കമാലിയിലെ ആശുപത്രിയിൽ ആണ് അദ്ദേഹത്തെ എത്തിച്ചത്. അതിനു ശേഷം അവിടുന്ന് വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് കുഴപ്പം ഒന്നുമില്ല എന്നും അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നും ആശുപത്രി വൃത്തങ്ങൾ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അദ്ദേഹം തിരക്കഥ രചിച്ച ഫഹദ് ഫാസിൽ- സത്യൻ അന്തിക്കാട് ചിത്രം ഞാൻ പ്രകാശൻ സൂപ്പർ ഹിറ്റായിരുന്നു. അത് കൂടാതെ ഈ വർഷം അദ്ദേഹം മകൻ ധ്യാൻ ശ്രീനിവാസൻ ഒരുക്കിയ ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നയൻ താരയുടെ അച്ഛൻ വേഷത്തിലും അഭിനയിച്ചു. ഇപ്പോൾ മമ്മൂട്ടി നായകനായ വൺ എന്ന ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട് എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ വർഷം ഒരു സിനിമയ്ക്കു വേണ്ടി ഡബ്ബ് ചെയ്യാൻ പോയപ്പോൾ ആണ് ദേഹാസ്വാസ്ഥ്യം തോന്നിയ അദ്ദേഹത്തെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു . കുറച്ചു നാൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്ന അദ്ദേഹംവീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വരികയായിരുന്നു.
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.